ആവേശപ്പോരില്‍ കുവൈത്ത് വീണു; സാഫ് കപ്പില്‍ മുത്തമിട്ട് ഇന്ത്യന്‍ ടീം

0
172

ബെംഗളൂരു: ഫുട്ബോളില്‍ നീലവസന്തം തുടരുന്നു. ഇന്‍റർ കോണ്ടിനന്‍റൽ കപ്പിന് പിന്നാലെ സാഫ് കപ്പും ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഉയര്‍ത്തി. ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തില്‍ കുവൈത്തിനെതിരെ നടന്ന ഫൈനലില്‍ എക്സ്‍ട്രാടൈമിലും മത്സരം 1-1ന് സമനിലയില്‍ തുടർന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടാണ് വിജയികളെ കണ്ടെത്തിയത്. ഷൂട്ടൗട്ട് സഡന്‍ ഡത്തിലേക്ക് നീണ്ടപ്പോള്‍ ഇന്ത്യ 5-4ന് കുവൈത്തിനെ ഇന്ത്യ മലർത്തിയടിച്ചു. ഷൂട്ടൗട്ടില്‍ ഇന്ത്യക്കായി സുനില്‍ ഛേത്രിയും സന്ദേശ് ജിംഗാനും ലാലിയൻസുവാല ചാംഗ്തേയും സുഭാശിഷ് ബോസും മഹേഷ് സിംഗും ലക്ഷ്യം കണ്ടപ്പോള്‍ ഉദാന്ത സിംഗ് പാഴാക്കി. എങ്കിലും സഡന്‍ ഡത്തിലെ ആദ്യ കിക്ക് ഗുർപ്രീത് തടുത്തതോടെ ഇന്ത്യ കിരീടമണിഞ്ഞു. സാഫ് കപ്പില്‍ ഇന്ത്യയുടെ ഒന്‍പതാം കിരീടമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here