‘സംസ്ഥാനം മാത്രം വിചാരിച്ചാല്‍ നടപ്പാവില്ല’; സില്‍വര്‍ ലൈന്‍ ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി

0
145

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം മാത്രം വിചാരിച്ചാല്‍ നടപ്പാവില്ലെന്നും ഒരു കാലത്ത് പദ്ധതിക്ക് അംഗീകാരം നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.

സംസ്ഥാനം മാത്രം വിചാരിച്ചാല്‍ പദ്ധതി നടപ്പാവില്ല. കേന്ദ്രം പ്രതികരിക്കുന്നില്ല. ഒരു കാലത്ത് പദ്ധതിക്ക് അംഗീകാരം നല്‍കേണ്ടിവരും. വന്ദേഭാരത് വന്നപ്പോള്‍ നല്‍കിയ സ്വീകരണം ജനമനസിന്റെ പ്രതിഫലനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ വികസനം വരാത്തത് കേന്ദ്രസര്‍ക്കാരിന്റെ നയം കാരണമാണ്. ആവശ്യത്തിന് സര്‍വീസ് അനുവദിക്കാതിരിക്കുമ്പോള്‍ കേന്ദ്രം ഭരിക്കുന്നവര്‍ക്ക് ഒരു പ്രത്യേക മാനസിക സുഖം കിട്ടുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here