റൊണാള്‍ഡോയേയും മെസിയെയും പിന്നിലാക്കാന്‍ എനിക്കു സാധിക്കും: സുനില്‍ ഛേത്രി

0
163

ഗോള്‍ നേട്ടത്തില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്നിലാക്കാന്‍ തനിക്കു സാധിക്കുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. താനിപ്പോള്‍ നന്നായി കളിക്കുന്നുണ്ടെന്നും അതിന് സാധിക്കാതെ വരുമ്പോള്‍ കരിയര്‍ അവസാനിപ്പിക്കുമെന്നും ഛേത്രി പറഞ്ഞു.

രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കുമ്പോള്‍, വേണമെങ്കില്‍ റൊണാള്‍ഡോയേയും മെസിയെയും പിന്നിലാക്കാന്‍ എനിക്കു സാധിക്കും. ഞാനിപ്പോള്‍ രാജ്യത്തിനായി നല്ല രീതിയില്‍ തന്നെ കളിക്കുന്നുണ്ട്. അതു സാധിക്കാത്ത സമയത്തു ഞാന്‍ ഫുട്‌ബോള്‍ അവസാനിപ്പിക്കും.

എന്നാല്‍ അത് എന്നു സംഭവിക്കുമെന്ന് എനിക്ക് അറിയില്ല. സാഫ് കപ്പിലെ വിജയം വളരെ പ്രധാനപ്പെട്ടതാണ്. കാരണം ലെബനന്‍, കുവൈറ്റ് പോലുള്ള ശക്തരായ ടീമുകളുണ്ടായിരുന്നിട്ടും നമ്മള്‍ ജയിച്ചു- സുനില്‍ ഛേത്രി പറഞ്ഞു.

രാജ്യാന്തര ഗോളുകളുടെ എണ്ണത്തില്‍ ഇതിഹാസ താരങ്ങള്‍ക്കു പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഛേത്രിയുള്ളത്. 93 ഗോളുകളാണ് രാജ്യാന്തര മത്സരങ്ങളില്‍നിന്ന് സുനില്‍ ഛേത്രി നേടിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here