‘നിങ്ങളുടെ മകൻ എത്ര റൺസെടുത്തിട്ടുണ്ട്’; അമിത് ഷായുടെ വിമർശനത്തിന് ഉദയനിധി സ്റ്റാലിന്റെ മറുപടി

0
136

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിമർശനങ്ങൾക്ക് മറുപടിയുമായി തമിഴ്നാട് കായിക ​മന്ത്രി ഉദയനിധി സ്റ്റാലിൻ. ഡി.എം.കെ കുടംബാധിപത്യം നില നിൽക്കുന്ന പാർട്ടിയാണെന്ന അമിത് ഷായുടെ വിമർശനത്തിനാണ് മറുപടി. ബി.സി.സി.ഐ സെക്രട്ടറിയായ ജയ് ഷാ ക്രിക്കറ്റിൽ എത്ര റൺസെടുത്തിട്ടുണ്ടെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ ചോദ്യം.

എം.എൽ.എ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതിന് ശേഷമാണ് താൻ മന്ത്രിയായത്. ഡി.എം.കെ നേതാക്കൾ തന്നെ മുഖ്യമന്ത്രിയാക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനമാണ് അമിത് ഷാ ഉന്നയിച്ചത്. എന്നാൽ, എനിക്ക് നിങ്ങളോട് ഒരു ചോദ്യം ചോദിക്കാനുണ്ട്.

എങ്ങനെയാണ് നിങ്ങളുടെ മകൻ ബി.സി.സി.ഐയുടെ തലപ്പത്തെത്തിയത്. ജയ് ഷാ എത്ര ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചു. എത്ര റൺസ് അദ്ദേഹം സ്കോർ ചെയ്തിട്ടുണ്ട്. ഇതിനുള്ള ഉത്തരം ആദ്യം തനിക്ക് തരണമെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here