കറണ്ടില്ലാതെയും ഇസ്തിരിപ്പെട്ടി കൊണ്ട് തുണി തേക്കാം; വീട്ടമ്മയുടെ ബുദ്ധി സോഷ്യൽ മീഡിയയിൽ വൈറൽ

0
114

മഴയോ വെയിലോ, രാത്രിയോ പകലോ. എപ്പോഴായാലും വീട്ടമ്മമാർക്ക് പണി കുറയാറില്ല. അതുകൊണ്ടുതന്നെ ജോലി എളുപ്പമാക്കാൻ ചിലപ്പോഴൊക്കെ ചില പൊടിക്കൈകളും ഇവര്‍ക്കുണ്ടാകും. ഇവിടെയും അതുതന്നെ കഥ.

രാവിലെ തന്നെ മകൾക്ക് പള്ളിയിൽ പോകണം. ഇടാനുള്ള തുണി തേക്കാനാണെങ്കിൽ കറണ്ടുമില്ല. എന്തുചെയ്യാനാണ്? പിന്നെ ആലോചിച്ച് നിന്നില്ല, അമ്മ നേരെ അടുക്കളയിൽ പോയി, ഗ്യാസ് സ്റ്റൗ ഓണാക്കി. പിന്നെ ഇസ്തിരിപ്പെട്ടി തീയുടെ മുകളിൽ പിടിച്ച് ചൂടാക്കിയെടുത്തു. എന്നിട്ട് അടിപൊളിയായി തുണി തേച്ചു.

ഐസക് ന്യൂട്ടൻ പോലും അന്ധാളിച്ച കണ്ടുപിടുത്തം എന്നാണ് ഈ ബുദ്ധിയെപ്പറ്റി വിഡിയോയിൽ പറയുന്നത്. സമർഥയായ വീട്ടമ്മയെന്നും, ഇസ്തിരിപ്പെട്ടിയുടെ വയർ കരിയാത്തതു ഭാഗ്യമെന്നുമൊക്കെ ബാക്ക്ഗ്രൗണ്ടിൽ പറയുന്നുണ്ട്. എന്തായാലും ആരും ചിന്തിക്കാത്തൊരു വഴിയായിപ്പോയി.

സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോ 3 ദിവസംകൊണ്ട് 30 ലക്ഷം ആളുകളാണ് കണ്ടത്. ‘വൈദ്യുതി ഇല്ലേ? എങ്കിൽ വിഷമിക്കണ്ട’ എന്ന് എഴുതിയാണ് വിഡിയോ പങ്കുവച്ചത്. എന്നു കരുതി ഇപ്പോൾതന്നെ ഇത് പരീക്ഷിച്ചേക്കാമെന്ന് കരുതണ്ട. സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് ഉറപ്പ്. ആരും ഇത് അനുകരിക്കരുതെന്നും കുറിപ്പിൽ പറയുന്നുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here