നിന്ന നിൽപ്പിൽ പാലവും കെട്ടിടങ്ങളും കാറുകളും ഒഴുക്കി പ്രളയ ജലം; ഞെട്ടിച്ച് വീഡിയോ

0
252

ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പാർട്ട് ചെയ്തിരിക്കുന്നത്. ഹിമാചൽ പ്രദേശിലെ കുളുവിലെ ബിയാസ് നദിക്കരയിൽ ദേശീയപാതയുടെ ഒരു ഭാഗം കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് ഒലിച്ചുപോയി.

മണ്ടി–കുളു ദേശീയപാതടയടക്കം  736 റോഡുകൾ അടച്ചു.  മിന്നല്‍ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലില്‍ മണാലി– ലെ ദേശീയ പാതയില്‍ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മണ്ടിയിലെ  പഞ്ചവക്ത്ര ക്ഷേത്രം പ്രളയജലത്തില്‍ മുങ്ങി. നിരവധി കാറുകളാണ് മണാലിയിൽ നിന്നും പ്രളയ ജലത്തിൽ ഒഴുകിപ്പോയത്.

ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കാശ്മീർ തുടങ്ങിയിടങ്ങളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

 

LEAVE A REPLY

Please enter your comment!
Please enter your name here