കഷണ്ടി മറയ്ക്കാന്‍ വിവാഹത്തിന് വിഗ്ഗ് ധരിച്ചെത്തി; വരനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച് വധുവിന്‍റെ വീട്ടുകാര്‍

0
227

ഗയ: കഷണ്ടി മറച്ചുവയ്ക്കാന്‍ വിഗ്ഗ് ധരിച്ചെത്തിയ വരനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബിഹാര്‍, ഗയയിലെ ബാജുര ഗ്രാമത്തിലാണ് സംഭവം.

കോട്‌വാലി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഇഖ്ബാൽനഗർ പ്രദേശത്ത് താമസിക്കുന്നയാളാണ് വരന്‍. ആദ്യ വിവാഹം മറച്ചുവച്ചാണ് ഇയാള്‍ രണ്ടാം വിവാഹത്തിനെത്തിയത്. വിവാഹവേദിയില്‍ വച്ച് ഇതേക്കുറിച്ച് വധുവിന്‍റെ കുടുംബം അറിഞ്ഞതോടെ ബഹളമായി. അതിനിടയിലാണ് വരന്‍റേത് വിഗ്ഗാണെന്ന കാര്യവും വീട്ടുകാര്‍ അറിയുന്നത്. ഇതും കൂടി കേട്ടതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. വധുവിന്‍റെ ഭാഗത്തു നിന്നുള്ളവര്‍ കൂട്ടം ചേര്‍ന്ന് വരനെ മര്‍ദിക്കാന്‍ തുടങ്ങി. വരനെ ആദ്യം ആളുകൾ ബന്ദിയാക്കുന്നതും പിന്നീട് പ്രായമായ ഒരാൾ വരനെ മർദിക്കുന്നതും വൈറലായ വീഡിയോയിൽ കാണാം.പിന്നീട് ഇയാള്‍ മാപ്പ് പറയുന്നുമുണ്ട്.

ആസ്തി 70,000 കോടി! ഇന്ത്യൻ ക്രിക്കറ്റിലെ അതിസമ്പന്നൻ സച്ചിനും കോഹ്ലിയും ധോണിയുമൊന്നുമല്ല!

വരന്‍റെ വിഗ്ഗുമായി ബന്ധപ്പെട്ട് മുന്‍പും പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ വിവാഹച്ചടങ്ങിനിടെ വരന്‍റെ വിഗ്ഗ് ഊരിപ്പോയതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്നും പിന്‍മാറിയിരുന്നു. വധുവിനെയും വീട്ടുകാരെയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വധു നിലപാട് മാറ്റാൻ തയ്യാറായില്ല. തുടർന്ന് പഞ്ചായത്ത് യോഗം വിളിച്ച് വരന്റെ വീട്ടുകാരിൽനിന്ന് കല്യാണച്ചെലവ് ഈടാക്കിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്. യുപിയിലെ ഇറ്റാവയില്‍ വരന് തലയില്‍ മുടിയില്ലെന്നും വിഗ്ഗാണെന്നും തിരിച്ചറിഞ്ഞ വധു കല്യാണ മണ്ഡപത്തില്‍ ബോധം കെട്ടുവീണ സംഭവവും ഉണ്ടായിട്ടുണ്ട്. ഒടുവില്‍ ബോധം വന്നപ്പോള്‍ കല്യാണത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here