എല്ലാദിവസവും രാത്രി ഗ്രാമത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് പെൺകുട്ടി; പരിഹാരമായത് വിവാഹം

0
239

പട്ന∙ കാമുകനെ കാണുന്നതിനു വേണ്ടി ദിവസങ്ങളോളം രാത്രിയിൽ ഗ്രാമത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ച് പെൺകുട്ടി. ബിഹാറിലെ ബെട്ടിയ ഗ്രാമത്തിലാണു സംഭവം. കാമുകനായ രാജ്കുമാറിനെ കാണുന്നതിനായാണ് പ്രീതി രാത്രിയിൽ സ്ഥിരമായി ഗ്രാമത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. യുവതിയെയും യുവാവിനെയും ഒരുദിവസം നാട്ടുകാർ പിടികൂടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇരുവരും തമ്മിലുള്ള പ്രണയബന്ധം വ്യക്തമായതോടെ വിവാഹം നടത്താന്‍  തീരുമാനിക്കുകയായിരുന്നു.

പ്രീതിയും രാജ്കുമാറും തമ്മിലുള്ള ബന്ധം പടിഞ്ഞാറൻ ചമ്പാരനിലെ രണ്ടുഗ്രാമങ്ങൾ  തമ്മിൽ തർക്കത്തിലേക്കു വഴിവച്ചിരുന്നു. സ്ഥിരമായി വൈദ്യുതി മുടങ്ങുന്നത് ഗ്രാമവാസികളെ അസ്വസ്ഥരാക്കി. വൈദ്യുതി മുടങ്ങുന്നതിന്റെ യഥാർഥ കാരണം എന്താണെന്ന് വ്യക്തമായിരുന്നില്ല.

‘‘ഗ്രാമത്തിലേക്കുള്ള വൈദ്യുതി പ്രീതി സ്ഥിരമായി മുടക്കിയതിനെ തുടർന്ന് മോഷണം പതിവായി. ആ പെൺകുട്ടി കാരണം ഞങ്ങൾക്കു വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായി.’’– ഗ്രാമവാസികൾ പറയുന്നു. വൈദ്യുതി സ്ഥിരമായി മുടങ്ങുന്നതിനെ തുടർന്ന് ഗ്രാമവാസികൾ പലതവണ ഇലക്ട്രിസിറ്റി ബോർഡിൽ പരാതി നൽകിയിരുന്നു. എന്നാൽ വൈദ്യുതി മുടങ്ങുന്നതിന്റെ യഥാർഥ കാരണം കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ ഗ്രാമവാസികൾ തന്നെയാണ് കാരണം കണ്ടെത്തിയത്. തുടർന്ന് രാജ്കുമാറിനെ ആൾകൂട്ടം അടിക്കുന്നതിന്റെയും പ്രീതി തടയുന്നതിന്റെയും വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here