രണ്ടാഴ്ച മുന്‍പ് വിവാഹപ്പന്തല്‍ കെട്ടിയ മണ്ണില്‍ മരണപ്പന്തല്‍; ഒരുമിച്ച് യാത്രയായി സിദ്ധിഖും നൗഫിയയും

0
536

രണ്ടാഴ്ച മുന്‍പ് വിവാഹത്തിനായി കെട്ടിയ മണ്ണില്‍ അവര്‍ വീണ്ടും ഒരുമിച്ചെത്തി, ജീവനറ്റ ശരീരങ്ങളായി. കഴിഞ്ഞ ദിവസം പള്ളിക്കലാറ്റില്‍ മുങ്ങിമരിച്ച നവദമ്പതിമാരായ സിദ്ധിഖിന്റേയും നൗഫിയയുടേയും ഖബറടക്ക് ഇന്നലെ നടന്നു. കിഴുനില മുസ്ലിം ജമാഅത്ത് പള്ളി കബറിസ്താനിലാണ് ചടങ്ങുകള്‍ നടന്നത്.

കുമ്മിള്‍ ചോനാമുകളില്‍ പുത്തന്‍വീട്ടില്‍ വിവാഹപ്പന്തല്‍ അഴിച്ചെങ്കിലും ആഘോഷങ്ങള്‍ അവസാനിച്ചിരുന്നില്ല. രണ്ടാഴ്ചമുമ്പ് കെട്ടിയ വിവാഹപ്പന്തലിന്റെ സ്ഥാനത്ത് മരണപ്പന്തല്‍ ഉയര്‍ന്നപ്പോള്‍ നാടാകെ നൊമ്പരപ്പെട്ടു. പരേതനായ ഇസ്ഹാക്കിന്റെയും ഹയറുന്നിസയുടെയും മൂത്തമകന്‍ സിദ്ധിഖിന്റെ വിവാഹം നടന്നിട്ട് ദിവസങ്ങള്‍മാത്രമേ ആയുള്ളൂ.

ആയൂര്‍ അര്‍ക്കന്നൂര്‍ കാവതിയോട് പച്ചയില്‍വീട്ടില്‍ നൗഷാദിന്റെയും നസീമയുടെയും മകളാണ് നൗഫിയ. വിവാഹാനന്തരം ബന്ധുവീടു സന്ദര്‍ശനത്തിനിടെയാണ് അപകടമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here