യമുനാ നദിയിലെ ഡോള്‍ഫിനെ വലയിട്ട് പിടിച്ചു; കറിവച്ചു കഴിച്ചു; നാല് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസ്

0
168

യമുനാ നദിയില്‍ നിന്ന് ഡോള്‍ഫിനെ പിടിച്ച് പാചകം ചെയ്ത് കഴിച്ചതിന് നാല് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസ്. ജൂലൈ 22ന് ഉത്തര്‍പ്രദേശിലെ നസീര്‍പൂരിലാണ് സംഭവം. ഡോള്‍ഫിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. മല്‍സ്യബന്ധനത്തിനിടെ ലഭിച്ച ഡോള്‍ഫിനെ തോളിലേറ്റി ഇവര്‍ വീട്ടിലേക്ക് കൊണ്ടുപോവുകയും പാചകം ചെയ്ത് കഴിക്കുകയുമായിരുന്നു.

വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത് പിന്നാലെ മത്സ്യത്തൊഴിലാളികളിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾ ഡോൾഫിനെ കൊണ്ടുപോകുന്നത് വഴിയാത്രക്കാർ ഫോണില്‍ പകര്‍ത്തിയതായി ചെയിൽ ഫോറസ്റ്റ് റേഞ്ചര്‍ രവീന്ദ്രകുമാർ പറഞ്ഞു.

റേഞ്ചറുടെ പരാതിയെ തുടർന്ന് രഞ്ജിത് കുമാർ, സഞ്ജയ്, ദീവൻ, ബാബ എന്നിവർക്കെതിരെ വന്യജീവി സംരക്ഷണ നിയമം (1972) പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.രഞ്ജിത് കുമാറിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരികയാണെന്നും ബാക്കിയുള്ള പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എസ്എച്ച്ഒ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here