മുസ്ലീം ലീഗ് നേതാക്കൾ പ്രതികളായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നടപടിയുമായി ക്രൈം ബ്രാഞ്ച്. ബഡ്‌സ് ആക്ട് പ്രകാരം പ്രതികളുടെ ആസ്തികൾ താത്ക്കാലികമായി കണ്ടുകെട്ടാനാവശ്യപ്പെട്ട് കലക്ടർക്ക് അന്വേഷണ സംഘം റിപ്പോർട്ട് നൽകി.
കമ്പനി ചെയർമാനായ മുസ്ലീം ലീഗ് നേതാവ് എം സി ഖമറുദീൻ, എം ഡി ടി കെ പൂക്കോയ തങ്ങൾ എന്നിവരുടെ വീടും പുരയിടവുമടക്കമുള്ള 6 ആസ്തി വകകൾ ആണ് കണ്ടു കെട്ടുന്നത്.