ബില്ലടച്ചില്ല; വൈദ്യുതി വിച്ഛേദിക്കാനെത്തിയ ജീവനക്കാരന് വീട്ടുടമയുടെ മർദനം

0
160

കാസർകോട്: ബില്ലടയ്ക്കാത്ത ഉപഭോക്താവിന്റെ വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാരന് വീട്ടുടമയുടെ മർദനം. കുമ്പള സെക്ഷനിലെ മസ്ദൂർ വർക്കർ ബദരിയ നഗറിലെ പി.മുഹമ്മദ് ഷെരീഫി(51)നാണ് മർദനമേറ്റത്. കഴുത്തിനും നടുവിനും പരിക്കേറ്റ ഷെരീഫിനെ ആദ്യം കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ജനറൽ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

മൊഗ്രാൽ-പുത്തൂർ ശാസ്താനഗറിൽ വെള്ളിയാഴ്ച രാവിലെ 11.20-നാണ് സംഭവം.

ജൂലായ് 18-ന് പിഴയോടുകൂടി ബിൽ അടയ്ക്കേണ്ട സമയം കഴിഞ്ഞിരുന്നു. തുടർന്നാണ് മറ്റൊരു വർക്കർക്കൊപ്പം വൈദ്യുതി വിച്ഛേദിക്കാൻ ഷെരീഫ് പോയത്. കാര്യം പറഞ്ഞപ്പോൾ വീട്ടുടമ തെറിവിളിച്ചുവെന്ന്‌ ഷെരീഫ്‌ പറഞ്ഞു. മറ്റു കുടുംബാംഗങ്ങളും അവിടെയുണ്ടായിരുന്നു. ചീത്ത വിളിക്കുന്നത് മൊബൈലിൽ ചിത്രീകരിച്ചപ്പോഴാണ് വീടിന്റെ വരാന്തയിൽനിന്നയാൾ ഓടിവന്ന് അടിച്ചത്. അടിയുടെ ആഘാതത്തിൽ പിന്നോട്ട് മലർന്നുവീഴുമ്പോൾ പിറകുവശം ഗേറ്റിൽ ഇടിച്ചതായും അദ്ദേഹം പറഞ്ഞു.

തുടർന്ന് കൂടെയുണ്ടായിരുന്ന വർക്കർ ബൈക്കിൽ ഷെരീഫിനെ ആസ്പത്രിയിലെത്തിച്ചു. കാസർകോട് ടൗൺ പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here