വാഹനം ഇടിച്ച ശേഷം ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ നെട്ടോട്ടമോടേണ്ട, ജി.ഡി.എന്‍ട്രി വീട്ടിലിരുന്ന് സ്വയം ചെയ്യാം

0
205

വാഹനാപകടമുണ്ടായാല്‍ ആദ്യം അന്വേഷിക്കുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വാഹനത്തിന് ഇന്‍ഷുറന്‍സ് ലഭിക്കുമോയെന്നത്. പിന്നീട് നൂലാമാലകള്‍ ഒഴിഞ്ഞുകിട്ടാന്‍ കുറേനടക്കേണ്ടിവരും. എന്നാല്‍ ഇനി കാര്യങ്ങള്‍ അങ്ങനയല്ല. വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പൊലിസ് സ്റ്റേഷനിലെ ജി.ഡി. (ജനറല്‍ ഡയറി) എന്‍ട്രി ആവശ്യമായി വരാറുണ്ട്. ഇനി ജി ഡി എന്‍ട്രി കിട്ടാന്‍ പൊലീസ് സ്റ്റേഷന്‍ കയറി ഇറങ്ങണ്ട. അപേക്ഷ നിങ്ങള്‍ക്ക് സ്വയം വീട്ടിലിരുന്ന് സമര്‍പ്പിക്കാം. അതും നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലൂടെ.

ജി.ഡി. എന്‍ട്രി ലഭ്യമാക്കുന്നതിന് കേരള പോലിസിന്റെ മൊബൈല്‍ ആപ്പായ പോള്‍ ആപ്പില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  • സേവനം ലഭ്യമാകാന്‍ പോള്‍ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യുക. തുടര്‍ന്ന് ആപ്ലിക്കേഷനില്‍ പേരും മൊബൈല്‍ നമ്പറും നല്‍കുക. തുടര്‍ന്ന് മൊബൈലിലേക്ക് വരുന്ന ഒ.ടി.പി നല്‍കി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ റജിസ്‌ട്രേഷന്‍! നടത്തിയാല്‍ പിന്നെ പൊലിസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങള്‍ക്കും അതുമതി.
  • വാഹനങ്ങളുടെ ഇന്‍ഷൂറന്‍സിന് GD എന്‍ട്രി ലഭിക്കാന്‍ ‘ Request Accident GD ‘ എന്ന ഓപ്ഷന്‍ തെരെഞ്ഞെടുക്കുക.
  • ഒന്നാമത്തെ ഘട്ടത്തില്‍ പേര്,ജനന തീയതി,മൊബൈല്‍ നമ്പര്‍,ഇമെയില്‍ ഐഡി, മേല്‍വിലാസം എന്നിവ നല്‍കിയ ശേഷം തിരിച്ചറിയല്‍ രേഖ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് ആക്‌സിഡന്റ് സംബന്ധമായ വിവരങ്ങള്‍ ഫോട്ടോ സഹിതം രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്.
  • അപേക്ഷയിന്മേല്‍ പൊലിസ് പരിശോധന പൂര്‍ത്തിയായ ശേഷം ജി ഡി എന്‍ട്രി ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here