ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനുമായ എം.എസ് ധോണിയുടെ ആസ്തി 1,000 കോടി കടന്നു. ട്രേഡിങ് ആന്‍ഡ് ഇന്‍വെസ്റ്റിംഗ് കമ്പനിയായ സ്റ്റോക്ക് ഗ്രോ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം പറയുന്നത്. സ്റ്റോക്ക് ഗ്രോയുടെ മേയ് 29 വരെയുള്ള കണക്ക് പ്രകാരം ധോണിയുടെ ആസ്തി 1,040 കോടിയാണ്.
റിപ്പോര്‍ട്ട് അനുസരിച്ച് ഒരു സോഷ്യല്‍ മീഡിയ പരസ്യത്തിനായി ധോണി വാങ്ങുന്നത് ഒരു കോടി മുതല്‍ രണ്ടു കോടി വരെയാണ്. ഐപിഎല്ലില്‍ ധോണിക്ക് ഒരു സീസണില്‍ 12 കോടി രൂപയും ലഭിക്കുന്നുണ്ട്. ഐപിഎല്‍ വരുമാനത്തിനു പുറമേ വിവിധ പരസ്യ ബ്രാന്‍ഡുകളുമായുള്ള പങ്കാളിത്തവും നിക്ഷേപങ്ങളുമെല്ലാം കണക്കാക്കിയാണ് ആസ്തി കണക്കിലാക്കിയിരിക്കുന്നത്.
അതേസമയം, ഇന്ത്യന്‍ മുന്‍ നായകനും ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായ വിരാട് കോഹ്‌ലി ആസ്തിയില്‍ ധോണിയ്ക്കും മുന്നിലാണ്. സ്റ്റോക്ക് ഗ്രോയുടെ കണക്കനുസരിച്ച് 1,050 കോടിയാണ് കോഹ്‌ലിയുടെ ആസ്തി.
ഐപിഎലില്‍നിന്ന് താരത്തിന് 15 കോടി രൂപ ഓരോ സീസണിലും ലഭിക്കുന്നുണ്ട്. കൂടാതെ ബിസിസിഐയുടെ എ പ്ലസ് കരാര്‍ പ്രകാരം ഏഴ് കോടി രൂപയാണ് ഒരു വര്‍ഷം കോഹ്‌ലിക്ക് ലഭിക്കുക. ഓരോ ടെസ്റ്റിനും 15 ലക്ഷം രൂപയും ഏകദിനത്തിന് 6 ലക്ഷം രൂപയും ടി20 മത്സരത്തിന് 3 ലക്ഷം രൂപയും കൈപ്പറ്റുന്നുണ്ട്. പരസ്യവരുമാനം ഇതിലും ഇരട്ടിയാണ്.