സാരഥിയില്ലാതെ മോട്ടർ വാഹന വകുപ്പ്

0
116

കാസർകോട് ∙ സ്ഥിരം മേധാവിയില്ലാതെ ജില്ലയിലെ മോട്ടർ വാഹന വകുപ്പ്. എൻഫോഴ്സ്മന്റ് ആർടിഒയും ജൂൺ 30നു വിരമിച്ചതോടെ ഫലത്തിൽ രണ്ടു വിഭാഗങ്ങളിലും സ്ഥിരം മേധാവിയില്ലാത്ത അവസ്ഥയാണ്. ജോയിന്റ് ആർടിഒയാണു നിലവിൽ ആർടിഒയുടെ ചുമതല വഹിക്കുന്നത്. കണ്ണൂർ എൻഫോഴ്സ്മന്റ് ആർടിഒയ്ക്കാണു കാസർകോട് എൻഫോഴ്സ്മന്റ് ആർടിഒയുടെ അധിക ചുമതല. നിലവിൽ സ്ഥലംമാറ്റം വഴി ഈ ചുമതലകൾ ഏറ്റെടുക്കാൻ ആളില്ലെന്നാണു സൂചന.

അതിനാൽ സ്ഥാനക്കയറ്റം നൽകി വേണം ജില്ലാ മേധാവികളെ നിയമിക്കാൻ. ആർടിഒമാരില്ലാത്തതിനാൽ ഭരണപരമായ തീരുമാനങ്ങളെടുക്കാൻ പല അസൗകര്യങ്ങളും നേരിടുന്നുണ്ട്. രണ്ടാഴ്ച മുൻപ് എൻഫോഴ്സ്മന്റ് ആർടിഒ ഓഫിസിലെ വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്നു കണക്‌ഷൻ വിച്ഛേദിച്ചിരുന്നു. ഏതാനും ദിവസം ഓഫിസ് പ്രവർത്തനം സ്തംഭിച്ച അവസ്ഥയുണ്ടായിരുന്നു. സ്ഥിരം മേധാവിയില്ലാതിരുന്നതാണ് ഇത്തരം വിഷയങ്ങൾ നീണ്ടു പോകാൻ കാരണമായതെന്നും ആരോപണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here