ദില്ലി;രാഹുൽ ഗാന്ധിയുടെ ഹർജി ഹൈക്കോടതി തള്ളിയതോടെ വയനാട് ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവമാകുന്നു. സുപ്രീംകോടതി കേസിൽ ഉടൻ ഇടപെട്ടില്ലെങ്കിൽ മാത്രമേ പ്രഖ്യാപനം ആലോചിക്കൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നല്കുന്ന സൂചന. രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്കു പിന്നാലെ വയനാട് മണ്ഡലത്തിലെ മത്സരത്തെക്കുറിച്ചുള്ള ആലോചന തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിരുന്നു. ഇതിനുള്ള പ്രാരംഭ നടപടികൾ എല്ലാം പൂർത്തിയാക്കി കഴിഞ്ഞൂ. ലക്ഷദ്വീപിൽ മൊഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ഒരാഴ്ചയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതി സ്റ്റേ വന്നതോടെ ഇത് റദ്ദാക്കേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ നിയമനടപടികൾ നിരീക്ഷിച്ച ശേഷം വയനാടിൻറെ കാര്യം ആലോചിച്ചാൽ മതിയെന്ന് കമ്മീഷൻ തീരുമാനിച്ചത്.
Home Latest news വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ?കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്,അപ്പീലിലെ നടപടികള്‍ നിര്‍ണായകമാകും