പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി ചാണ്ടി ഉമ്മന്‍ തന്നെയെന്ന് കോണ്‍ഗ്രസ്

0
128

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയാരെന്ന ചോദ്യം കോണ്‍ഗ്രസ് നേതൃത്വത്തില്‍ സജീവമാകുന്നു. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്റെ പേര് തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മനസിലുള്ളതെന്ന സൂചനയാണ് ഇപ്പോഴുള്ളത്. ഉമ്മന്‍ചാണ്ടിക്ക് പകരം ആരെയും തങ്ങളുടെ പ്രതിനിധിയായി സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞ 53 വര്‍ഷമായി പുതുപ്പള്ളിക്കാര്‍ തെയ്യാറായിട്ടില്ല.

വരുന്ന ആറ് മാസത്തിനുള്ളില്‍ പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് വരും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നു തന്നെയുള്ള ആള്‍ മല്‍സരിക്കുമെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ തന്നെ സൂചന നല്‍കിയത്. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ ഭാരവാഹിത്വവും, രാഹുല്‍ഗാന്ധിയോട് വ്യക്തിപരമായ അടുപ്പവുമുള്ള ചാണ്ടി ഉമ്മന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്. മകള്‍ അച്ചു ഉമ്മന്‍ ആദ്യകാലത്ത് രാഷ്ട്രീയത്തില്‍ സജീവമായിരുന്നെങ്കിലും പിന്നീട് കുടുംബനിയായി ഒതുങ്ങി. അത് കൊണ്ട് അവര്‍ രാഷ്ട്രീയത്തിലേക്ക തിരിച്ചുവരാന്‍ സാധ്യതയില്ല.ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മക്കും ചാണ്ടി ഉമ്മനെ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയാക്കാനാണ് ആഗ്രഹം.

കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ സജീവമാണ് ചാണ്ടി ഉമ്മന്‍. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്നുളള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനായിരിക്കും എന്ന് പ്രചാരണം ശക്തിയായി ഉയര്‍ന്ന് വരുന്നുണ്ടായിരുന്നു. അപ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗമുണ്ടാകുന്നത്. വരുന്ന ആറ് മാസത്തിനുള്ളില്‍ പുതുപ്പളളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. ഒക്ടോബര്‍ നവംബര്‍മാസത്തിലായിരിക്കും ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ളത്.

അതേ സമയം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എം മികച്ച മുന്നേറ്റം നടത്തിയ നിയോജകമണ്ഡലം കൂടിയാണ് പുതുപ്പള്ളി. സി പി എമ്മിന്റെ യുവനേതാവ് ജെയ്ക് സി തോമസാണ് ഉമ്മന്‍ചാണ്ടിക്കെതിരെ മല്‍സരിച്ചത്. 2016 ല്‍ ഉമ്മന്‍ചാണ്ടി നേടിയെ 27000 വോട്ടിന്റെ ഭൂരിപക്ഷത്തെ ഒമ്പതിനായിരം വോട്ടിലേക്ക് താഴ്താന്‍ ജെയ്ക് സി തോമസിന് കഴിഞ്ഞുവെന്നത് സി പി എമ്മിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം തന്നെയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here