മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇരുവിഭാഗങ്ങള്‍ തമ്മില്‍ വെടിവെയ്പ്പ്, സ്‌കൂളിന് തീയിട്ടു, മെയ്‌ത്തെയ് പലായനം തുടരുന്നു

0
111

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പൂര്‍- ബിഷ്ണുപൂര്‍ അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവെയ്പ്പുണ്ടായി. ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചുരാചന്ദ്പൂരില്‍ അക്രമികള്‍ സ്‌കൂളിന് തീയിട്ടു. ഒന്നരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു. പ്രദേശത്ത് സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.

പതിമൂവായിരത്തിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പലരേയും കരുതല്‍ തടങ്കലിലാക്കി. 239 ബങ്കറുകള്‍ തകര്‍ത്തു.

ഇതിനിടെ മിസോറാമില്‍ നിന്നുള്ള മെയ്‌ത്തെയ് വിഭാഗക്കാരുടെ പലായനം തുടരുകയാണ്. ഇന്നലെ മാത്രം 68 പേര്‍ മിസോറാമില്‍ നിന്ന് ഇംഫാലിലെത്തിയതാണ് കണക്ക്. 41 പേര്‍ മിസോറാമില്‍ നിന്ന് അസമിലേക്കും എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here