സിദ്ധരാമയ്യക്കെതിരെ പോസ്റ്റ്: ബി.ജെ.പി. പ്രവര്‍ത്തകയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു

0
254

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ സാമൂഹിക മാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവെച്ച ബി.ജെ.പി. പ്രവര്‍ത്തകയെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പിയിലെ സ്വകാര്യകോളേജിലുണ്ടായ മൊബൈല്‍ ഫോണ്‍ വിവാദത്തെ ബി.ജെ.പി. രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കര്‍ണാടക കോണ്‍ഗ്രസ് പോസ്റ്റ് ചെയ്ത ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ബി.ജെ.പി. പ്രവര്‍ത്തക ശകുന്തള കേസിന് ഇടയാക്കിയ കുറിപ്പ് പങ്കുവച്ചത്.

ഇതേത്തുടര്‍ന്നാണ്‌ വെള്ളിയാഴ്ച അറസ്റ്റുണ്ടായത്. ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണിത്.

ഉഡുപ്പിയിലെ സ്വകാര്യ കോളേജില്‍ പെണ്‍കുട്ടികളുടെ ടോയ്‌ലെറ്റില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കോളേജധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയും സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥിനികളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തെ സര്‍ക്കാര്‍ നിസാരവത്ക്കരിക്കുകയാണെന്നാരോപിച്ച് ബി.ജെ.പി. രംഗത്തെത്തി. ഇതൊരു നിസാരസംഭവമാണെന്നും സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ തമാശ മാത്രമാണെന്നും ഇതിനെ രാഷ്ട്രീയവത്ക്കരിക്കേണ്ടതില്ലെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പ്രതികരിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here