15 മില്യൺ ദിർഹം നേടാൻ രണ്ട് അധിക ടിക്കറ്റുകൾ; ബി​ഗ് ടിക്കറ്റ് സമ്മർ ബൊണാൻസ

0
231

ബി​ഗ് ടിക്കറ്റിനൊപ്പം കൂടുതൽ സമ്മാനങ്ങൾ നേടാൻ സമ്മർ ബൊണാൻസ ജൂലൈ 25 മുതൽ 30 വരെ. ഈ കാലയളവിൽ ‘ബൈ 2 ​ഗെറ്റ് 1 ഫ്രീ’ ഓഫർ ഉപയോ​ഗിക്കുന്നവരിൽ നിന്ന് 15 ഭാ​ഗ്യശാലികൾക്ക് രണ്ട് ബി​ഗ് ടിക്കറ്റുകൾ അധികം നേടാനാകും. അതായത് ജയിക്കാനുള്ള സാധ്യത, ഒന്നിൽ നിന്ന് അഞ്ചായി വർധിപ്പിക്കാം. ജൂലൈ 31-ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വിജയികളെ പ്രഖ്യാപിക്കും.

സമ്മർ ബൊണാൻസയിൽ കളിക്കുന്നവർക്ക് ജൂലൈയിലെ അവസാന ഇ-ഡ്രോയിലും പങ്കെടുക്കാം. ഇതിലൂടെ ഒരു ലക്ഷം ദിർഹം നേടാനുള്ള അവസരമാണ് ലഭിക്കുന്നത്.

ഓ​ഗസ്റ്റ് മൂന്നിന് വൈകീട്ട് 7.30-ന് ബി​ഗ് ടിക്കറ്റ് ലൈവ് ഡ്രോ നടക്കും. ​ഗ്രാൻഡ് പ്രൈസായ 15 മില്യൺ ദിർഹത്തിന് പുറമെ രണ്ടാം സമ്മാനമായി ഒരു ലക്ഷം  ദിർഹം പ്രഖ്യാപിക്കും. മൂന്നാം സമ്മാനം 90,000 ദിർഹം, നാലാം സമ്മാനം 80,000 ദിർഹം, അ‍ഞ്ചാം സമ്മാനം 70,000 ദിർഹം, ആറാം സമ്മാനം 60,000 ദിർഹം, ഏഴാം സമ്മാനം 50,000 ദിർഹം, എട്ടാം സമ്മാനം 40,000 ദിർഹം, ഒൻപതാം സമ്മാനം 30,000 ദിർഹം, പത്താം സമ്മാനം 20,000 ദിർഹം. നറുക്കെടുപ്പ് കാണാൻ അബു ദാബി വിമാനത്താവളത്തിന്റെ അറൈവൽസ് ഹാളിന് അടുത്തെത്താം. പ്രത്യേക ഡ്രോയിലൂടെ ഒരാൾക്ക് 10,000 ദിർഹവും അന്ന് നേടാം.

ലൈവ് ഡ്രോ ബി​ഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിൽ കാണാം. ഓൺലൈനായി ബി​ഗ് ടിക്കറ്റ് വെബ്സൈറ്റ് www.bigticket.ae വഴിയും അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്നും ടിക്കറ്റെടുക്കാം.

Weekly Electronic Draw – Promotion 4: 25th – 31st July & Draw Date – 1st September (Friday)

Live Draw – The Grand Prize AED 15 Million: 3rd August (Thursday)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ  തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here