അഷ്‌റഫ്‌ സിറ്റിസൺ ജില്ലാ ഫുട്ബോൾ ട്രഷററായി തുടരും

0
210

ഉപ്പള: സിറ്റിസൺ സ്പോർട്സ് ക്ലബ്ബ് ഉപ്പളയുടെ ഇതിഹാസം അഷ്‌റഫ്‌ സിറ്റിസനെ കാസറഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ട്രഷററായി വീണ്ടും തെരഞ്ഞെടുത്തു. ചെറുവത്തൂരിൽ വെച്ച് നടന്ന ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ആറ് വർഷക്കാലയളവിലെ മികച്ച പ്രവർത്തനമാണ് അഷ്‌റഫിനെ വീണ്ടും ട്രഷററാക്കുന്നതിലേക്ക് നയിച്ചത്.

ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റായി വീരമണി ചെറുവത്തൂരിനെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ്‌ റഫീഖ് പടന്നയെയും വീണ്ടും തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here