കേരള ആർടിസി മംഗളൂരു റൂട്ടിൽ വിദ്യാർഥികൾക്ക് ഉടൻ 30 % പാസ് അനുവദിക്കുമെന്ന് കലക്ടർ

0
137

കാസർകോട് ∙ ജില്ലാ സ്റ്റുഡന്റ്‌സ് ട്രാവൽ ഫെസിലിറ്റി യോഗം ചേർന്നു. വിദ്യാർഥികളോട് ബസ് കണ്ടക്ടർമാർ സൗഹൃദപരമായി പെരുമാറണമെന്ന് യോഗത്തിൽ കലക്ടർ കെ.ഇമ്പശേഖർ പറഞ്ഞു. കോളജ് വിദ്യാർഥികളും ബസ് ഉടമകളുടെ പ്രതിനിധികളുമായി ചേർന്ന് തർക്കങ്ങൾ പരിഹരിച്ച് പോകണമെന്നും പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ തന്നെ പരിഹരിക്കണമെന്നും കലക്ടർ നിർദേശിച്ചു. പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്താൽ നിയമനടപടികൾ സ്വീകരിക്കും. കേരള ആർടിസിയിൽ ഉടനെ തന്നെ മംഗളൂരുവിലേക്കു പോകുന്ന വിദ്യാർഥികൾക്ക് 30 % പാസ് അനുവദിക്കുമെന്ന് കലക്ടർ പറഞ്ഞു.

വിദ്യാർഥികളുടെ പാസ്, സ്വകാര്യ ബസുകളുമായുള്ള പ്രശ്‌നങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. യോഗത്തിൽ ആർടിഒ ഇൻചാർജ് ജോസ് അലക്‌സ്, കെഎസ്ആർടിസി അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫിസർ എം.പ്രിയേഷ്, കാഞ്ഞങ്ങാട് കെഎസ്ആർടിസി ഇൻസ്‌പെക്ടർ എസ്.രാജു, കെ.പി.വി.രാജീവൻ, ബസ് ഓണേഴ്‌സ് പ്രതിനിധികളായ എം.പുരന്ദര, കെ.ഗിരീഷ്, സി.രവി, ടി.ലക്ഷ്മണൻ, വിദ്യാർഥി സംഘടനാ പ്രതിനിധികളായ ഇമ്മാനുവൽ, പി.എ.നസീൽ, എം.പി.സവാദ്, ജവാദ് പുത്തൂർ, സി.എച്ച്.സെയാദ് താഹ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here