വീട്ടിൽ നിന്ന് 41,000 രൂപ മോഷണം പോയി; ജോലിക്കാരിക്ക് മാപ്പ് നൽകി നടി ശോഭന

0
189

ചെന്നൈ∙ വീട്ടിൽ നിന്ന് 41,000 രൂപ മോഷ്ടിച്ച സംഭവത്തിൽ വീട്ടുജോലിക്കാരിക്ക് മാപ്പ് നൽകി ചലച്ചിത്രതാരം ശോഭന. സംഭവത്തിൽ ജോലിക്കാരിക്കെതിരെ കേസ് വേണ്ടെന്ന് ശോഭന പൊലീസിനെ അറിയിച്ചു. മോഷണത്തെ തുടർന്നുള്ള അന്വേഷണത്തിൽ കുറ്റം എറ്റുപറഞ്ഞതിനെ തുടർന്നാണ് ജോലിക്കാരിക്ക് മാപ്പ് നൽകിയത്.

തേനാംപെട്ടിലെ വീട്ടിൽ ശോഭനയുടെ അമ്മ ആനന്ദത്തെ പരിചരിക്കാൻ നിയോഗിച്ച കടലൂർ സ്വദേശിനിയാണ് പണം മോഷ്ടിച്ചത്. കഴിഞ്ഞ എതാനം മാസങ്ങളിലായി ആനന്ദത്തിന്റെ പണം കാണാതാകുകയായിരുന്നു. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പണം ശോഭനയുടെ ഡ്രൈവറുടെ സഹായത്തോടെ മകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ ശമ്പളത്തിൽ നിന്നു തുക തിരിച്ചുപിടിക്കാമെന്നും തുടർ നടപടികൾ ഒഴിവാക്കണമെന്നുമാണു നടി പൊലീസ് അധികൃതരോടു പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here