“ഉമ്മൻ ചാണ്ടി ചത്ത്, ഞങ്ങൾ എന്ത് ചെയ്യണം’, അധിക്ഷേപിച്ച് നടൻ വിനായകൻ; രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ

0
206

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച പരാമർശത്തിൽ നടൻ വിനായകന് രൂക്ഷ വിമർശനം. സാമൂഹിക മാധ്യമത്തിലൂടെയാണ് വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചത്. ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്.

ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു.അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’ – വിനായകൻ ലൈവിൽ ചോദിച്ചു

നടന്റെ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. വലിയ ചർച്ചയായതോടെ വിനായകൻ പോസ്റ്റ് പിൻവലിച്ചു. എന്നാൽ അതിനോടകം തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയര്‍ ചെയ്യപ്പെട്ടു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയര്‍ന്നിട്ടുള്ളത്.

വിനായകന്‌‍റെ മറ്റ് ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് താഴെ കമന്റുകൾ നിറയുകയാണ്. വിമർശങ്ങൾ വന്നചതിന് ശേഷം നടൻ പ്രതികരിച്ചിട്ടില്ല. അതേ സമയം ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര 24 മണിക്കൂർ പിന്നിട്ട് കോട്ടയത്ത് എത്തിച്ചേര്ഡ‍ന്നിരിക്കുകയാണ്. വഴിയിൽ കണ്ണീരും, സ്നേഹവുമായി കാത്തു നിൽക്കുന്ന ജനസാഗരത്തെ കടന്ന് വിലാപയാത്ര എത്തുമ്പോൾ സമയക്കണക്കുകൾ തെറ്റുകയാണ്. അതിനും ഏറെ മുകളിലാണ് കേരളത്തിലെ ജനങ്ങൾ സ്വന്തം കുഞ്ഞൂഞ്ഞിന് കൊടുക്കുന്ന സ്നേഹം.

LEAVE A REPLY

Please enter your comment!
Please enter your name here