‘കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് ജനങ്ങള്‍ തന്നെ’; വൈറലായി നടന്‍ സിദ്ദിഖിന്റെ പോസ്റ്റ്

0
209

ആലുവയില്‍ അഞ്ചുവയസുകാരി അതിക്രൂര ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ സിദ്ദിഖ് രംഗത്തെത്തിയിരുന്നു. സംഭവം നടന്നതിന് തൊട്ടു പിന്നാലെ പ്രതിയെ ഞങ്ങള്‍ക്ക് വിട്ടു തരൂ എന്ന് പറഞ്ഞ് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഈ അവസരത്തില്‍ നടന്‍ സിദ്ദിഖ് പങ്കുവച്ചൊരു പോസ്റ്റാണ് വൈറല്‍ ആകുന്നത്.

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ ക്ലൈമാക്‌സിനോട് അടുത്ത സീനാണ് നടന്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് നടന്‍ സിദ്ദിഖ് എത്തുന്നത്. ചിത്രത്തില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ മധ്യവയസ്‌കനെ നാട്ടുകാര്‍ കയ്യേറ്റം ചെയ്യുന്ന സീനാണ് വിഡിയോയില്‍ ഉള്ളത്.

‘നമ്മള്‍ കഷ്ടപ്പെട്ട് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ശിക്ഷിച്ച് ജയിലിലേക്ക് അയച്ചിട്ട് എന്തോ ചെയ്യാനാ. ദിവസവും ചിക്കനും മട്ടനും കൊടുത്ത് വീര്‍പ്പിക്കാനോ. കൊറേണ്ണം കിടപ്പുണ്ടല്ലോ അവിടെ. ഒറ്റകയ്യനും കൈ ഇല്ലാത്തവനുമൊക്കെയായിട്ട്. ഇത്തിരി പോന്ന കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് നമ്മളല്ലടോ ജനങ്ങളാ’, എന്ന സംഭാഷണം ആണ് സീനില്‍ സിദ്ദിഖ് പറയുന്നത്.

തെളിവെടപ്പിന് പോലും സമ്മതിക്കാതെ ജനങ്ങള്‍ ഒന്നടങ്കം രംഗത്ത് വന്നു.പ്രതിയെ ജനങ്ങള്‍ക്ക് വിട്ടു കൊടുക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here