മണിപ്പൂരിൽ നടക്കുന്നത് പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും അറിയില്ലെന്ന് നിങ്ങളിനിയും വിശ്വസിക്കുന്നുണ്ടോ?: നടന്‍ പ്രകാശ് രാജ്

0
210

മണിപ്പൂരിലെ കലാപങ്ങളിൽ സർക്കാരും പ്രധാനമന്ത്രിയും പാലിക്കുന്ന മൗനത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ബി ജെ പി എം എൽ എയുടെ വീഡിയോ ട്വീറ്റ് ചെയ്ത് നടൻ പ്രകാശ് രാജ്. മണിപ്പൂരിൽ നടക്കുന്നത് പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും അറിയില്ലെന്ന് നിങ്ങളിനിയും വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തോടെയാണ് പ്രകാശ് രാജ് മണിപ്പൂർ എം എൽ എ യുടെ വെളിപ്പെടുത്തൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മോദിക്കെതിരെ രൂക്ഷ വിമർശനങ്ങളായിരുന്നു മണിപ്പൂർ ബി ജെ പി എം എൽ എ നടത്തിയത്. സ്ത്രീകളെ ആക്രമിക്കുന്ന, നഗ്നരാക്കി നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നില്ലായിരുന്നെങ്കിൽ പ്രധാനമന്ത്രി ഇപ്പോഴും മൗനം തുടരുമായിരുന്നുവെന്നും, മോദിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടും അനുവദിച്ചില്ലെന്നും പൗലിയൻ ലാൽ ഹോക്കിപ് പറഞ്ഞിരുന്നു. ജനങ്ങളുടെ ജീവിതത്തിന് സുരക്ഷിതത്വമില്ലെന്നും, കലാപകാരികളേക്കാൾ ഉത്തരവാദിത്തം ഭരിക്കുന്നവർക്ക് ഉണ്ടെന്നും എം എൽ എ വ്യക്തമാക്കിയിരുന്നു.

പൊലീസിന്റെ ഒത്താശയോടെയാണ് മണിപ്പൂരിൽ കലാപങ്ങൾ നടക്കുന്നതെന്നും, സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ പോലും പൊലീസിന്റെ മൗനസമ്മതം ഉണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട പെൺകുട്ടികളുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ മണിപ്പൂർ വിഷയത്തിൽ സർക്കാരിന്റെ പങ്ക് തുറന്നു കാട്ടുകയാണ് മണിപ്പൂർ എം എൽ എ യുടെ വാക്കുകളും പ്രകാശ് രാജിന്റെ ട്വീറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here