ഉമ്മന്‍ചാണ്ടിയുടെ ജീവിതം സിനിമയാകട്ടെ, ദുല്‍ഖര്‍ അഭിനയിക്കട്ടെ എന്ന് നടന്‍ മനോജ് കുമാര്‍

0
175

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജീവിതം സിനിമയാക്കണമെന്നും അതില്‍ ദുല്‍ഖര്‍ നായകനായി അഭിനയിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ച് സിനിമ സീരിയല്‍ നടന്‍ മനോജ് കുമാര്‍. മനൂസ് വിഷന്‍ എന്ന തന്‍റെ യൂട്യൂബ് ചാനല്‍ വീഡിയോയിലൂടെയാണ് ഇത്തരം ഒരു ആഗ്രഹം മനോജ് കുമാര്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്.

തനിക്ക് ഇത്തരം ഒരു ആശയം തോന്നിയത് താന്‍ കൂടി അഭിനയിച്ച ദുല്‍ഖര്‍ ചിത്രം സലാല മൊബൈല്‍സ് ടിവിയില്‍ കണ്ടപ്പോഴാണ് എന്ന് മനോജ് വീഡിയോയില്‍ പറയുന്നു. ഒരു പക്ഷെ പാന്‍ ഇന്ത്യന്‍ സിനിമയായി മാറിയേക്കാവുന്ന സംഭവമായിരിക്കും ഇതെന്ന് മനോജ് പറയുന്നു. ഇത്തരം ഒരു ചിന്ത നല്ലതാണെന്നും. തന്നെ സംബന്ധിച്ച് അത് ത്രില്ലിംഗാണ് എന്നും പറയുന്ന മനോജ്, ഇന്ത്യയില്‍ ഒരു ജനനായകന്‍റെ സിനിമ എടുക്കുകയാണെങ്കില്‍ അതിന് പറ്റിയ വ്യക്തി ഉമ്മന്‍ചാണ്ടിയാണെന്നും പറയുന്നു.

ഇതിനൊപ്പം തന്നെ ദുല്‍ഖറിനെ ഉമ്മന്‍ചാണ്ടിയാക്കി മാറ്റിക്കൊണ്ടുള്ള ചിത്രവും മനോജ് വീഡിയോയില്‍ പങ്കുവയ്ക്കുന്നു. തന്‍റെ യൂട്യൂബ് കൈകാര്യം ചെയ്യുന്ന പ്രവീണാണ് ഇത് തയ്യാറാക്കിയതെന്ന് മനോജ് പറയുന്നു. ഉമ്മന്‍ചാണ്ടിയുടെ ശരീരവും മുഖവും ദുല്‍ഖറിന് ചേരുന്നുണ്ട്. ദുല്‍ഖര്‍ എന്ന അഭിനയ പ്രതിഭയെ സംബന്ധിച്ച് അദ്ദേഹത്തിന് ഇത് ചെയ്യാന്‍ ബുദ്ധിബുട്ട് ഉണ്ടാകില്ലെന്നും മനോജ് പറയുന്നു.

മമ്മൂട്ടിയുടെയും ദുല്‍ഖറിന്‍റെയും പ്രൊഡക്ഷന്‍ കമ്പനികള്‍ ഇത് നിര്‍മ്മിക്കണം എന്നാണ് എന്‍റെ ആഗ്രഹം. മമ്മൂക്ക മമ്മൂക്കയായി തന്നെ ഇതില്‍ അഭിനയിക്കണം. അദ്ദേഹത്തിന്‍റെ വിവരണത്തില്‍ നിന്നായിരിക്കണം ഈ ചിത്രം ആരംഭിക്കേണ്ടത് തുടങ്ങിയ ആഗ്രഹങ്ങളും മനോജ് പങ്കുവയ്ക്കുന്നു.

ഇതൊരു സിനിമ ആയാൽ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ വിജയ സിനിമയായിരിക്കും ഇത്. ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുമ്പോൾ പോലും പുറമെ ഒന്നും കാണിക്കാതെ ഉള്ളിൽ അദ്ദേഹം അനുഭവിച്ച വേദന ഒക്കെ ഈ സിനിമയിൽ പ്രതിഫലിപ്പിക്കാൻ പറ്റുമെന്നും മലയാള സിനിമ ലോകം ഇതില്‍ ശ്രദ്ധ പതിപ്പിക്കണമെന്നും മനോജ് പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here