ബൈക്കില്‍ എം.ഡി.എം.എ കടത്ത്, ബന്തിയോട് മുട്ടം സ്വദേശി അറസ്റ്റില്‍

0
199

ഉദുമ: ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി ബന്തിയോട് സ്വദേശി അറസ്റ്റില്‍. ബന്തിയോട്, മുട്ടംഗെറ്റിനു സമീപത്തെ സുജിത്ത് കുമാറി(39)നെയാണ് ബേക്കല്‍ എസ്.ഐ കെ.വി.രാജീവനും സംഘവും അറസ്റ്റു ചെയ്തത്.

ബുധനാഴ്ച ഉച്ച കഴിഞ്ഞ് പള്ളം-കാപ്പില്‍ റോഡില്‍ വാഹന പരിശോധനയ്ക്കിടയിലാണ് സുജിത്ത് അറസ്റ്റിലായത്. ഇയാളുടെ കൈയില്‍ നിന്നു 15.060 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പൊലീസ് സംഘത്തില്‍ കെ.ദിലീപ്, ജയപ്രകാശ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here