വക്കം പുരുഷോത്തമന്‍ അന്തരിച്ചു

0
114

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന ഗവര്‍ണറുമായ വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അഞ്ചു തവണ ആറ്റിങ്ങലില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ മന്ത്രിപദം അദേഹം അലങ്കരിച്ചിരുന്നു.

മിസോറാം, ത്രിപുര സംസ്ഥാനങ്ങളില ഗവര്‍ണറായിരുന്നു.
1946-ല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ത്ഥി സംഘടന വഴിയാണ് പൊതുരംഗ പ്രവേശനം. 1953-ല്‍ വക്കം ഗ്രാമ പഞ്ചായത്ത് അംഗമായി. പിന്നീട് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു

 

LEAVE A REPLY

Please enter your comment!
Please enter your name here