മഹാരാജനെ രക്ഷിക്കാനായില്ല; 50 മണിക്കൂര്‍ രക്ഷാദൗത്യത്തിനൊടുവില്‍ പുറത്തെടുത്തത് മൃതദേഹം

0
209

വിഴിഞ്ഞം മുക്കോലയ്ക്കൽ  കിണറിൽ അകപ്പെട്ട തൊഴിലാളി മഹാരാജനെ രക്ഷിക്കാനായില്ല. അന്‍പത് മണിക്കൂര്‍ നിണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. മണ്ണിനടയില്‍ പുലർച്ചെ മൂന്നരയോടെ മഹാരാജനെ കണ്ടെത്തിയെങ്കിലും ശക്തമായ മണ്ണിടിച്ചിൽ കാരണം പുറത്തെത്തിക്കാനായിട്ടില്ല. ജില്ലാ ഫയർ ഓഫിസർ എസ്.സൂരജിന്റെ നേത്യത്വത്തിലാണ് രക്ഷാദൗത്യം നടന്നത്. ഇടതടവില്ലാതെ ഊർന്നിറങ്ങുന്ന മണ്ണും ചെളിയുമാണ് ദൗത്യത്തില്‍ വില്ലനായത്. സമീപകാലത്ത് അഗ്നിരക്ഷാസേന ഏർപ്പെട്ടിരിക്കുന്ന ഏറ്റവും ദുഷ്കരമായ ദൗത്യമായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here