ലോക പരിസ്ഥിതി ദിനം ആചരിച്ചു

0
244

ലോക പരിസ്ഥിതി ദിനത്തിൽ ഫർണിച്ചർ മാനുഫാക്ച്ചേഴ്സ് ആന്റ് മർച്ചൻസ് വെൽഫെയർ അസോസിയേഷൻ കാസർകോട് ജില്ലാ കമിറ്റി യുടെ നേതൃത്വത്തിൽ നടന്ന വൃക്ഷതൈ നടൽ കാസർകോട് ജില്ലാ ഗവ: ആയുർവേദ ഹോസ്പിറ്റലിൽ വെച്ച് ചീഫ് മെഡിക്കൽ ഓഫീസർ ദിപ്തി ഡി.സി വൃക്ക്ഷത്തെ നട്ട്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ ഫ്യൂമ്മ ജില്ലാ പ്രസിഡണ്ട് കുമാരൻ ഐശ്വര്യ അധ്യക്ഷ്യം വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷാഫി നാലപ്പാട്, Dr. വിശ്വനാഥൻ, Dr രാജു, Dr റെനിൽ രാജ്, ഫറൂഖ് മെട്രൊ, പ്രദീപ് ഒമേഗ, വിജയകുമാർ ജയലക്ഷ്മി, സുബൈർ എലൈറ്റ്, എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ ഡയാന സ്വാഗതവും ജില്ലാ ട്രഷറർ രവിന്ദ്രൻ ഭാരത് നന്ദിയും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here