പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചു; ലീഗ് നേതാവ് അറസ്റ്റില്‍

0
240

ബോവിക്കാനം (കാസര്‍കോട്): പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിലായി.

മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റും പഞ്ചായത്തംഗവുമായ പൊവ്വലിലെ എസ്.എം.മുഹമ്മദ് കുഞ്ഞി(55)യെ ആണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ആദൂര്‍ പോലീസ് പോക്‌സോ പ്രകാരം ഇയാള്‍ക്കെതിരെ കഴിഞ്ഞ മാസം കേസെടുത്തിരുന്നു.

ഏപ്രില്‍ 11-ന് രാത്രി പത്തരയോടെയാണ് പീഡനം നടന്നതെന്നാണ് പരാതിയിലുള്ളത്. മുഹമ്മദ് കുഞ്ഞിയുടെ വീട്ടിനടുത്തുള്ള ക്രഷറില്‍ കൊണ്ടുപോയാണ് 14-കാരനെ പീഡിപ്പിച്ചത്. മുളിയാര്‍ പഞ്ചായത്ത് പൊവ്വല്‍ വാര്‍ഡില്‍നിന്നുള്ള അംഗമാണ്. മുഹമ്മദ് കുഞ്ഞിയുടെ സുഹൃത്ത് പൊവ്വല്‍ കോട്ടയ്ക്കു സമീപത്തെ തൈസീറിന് (29) എതിരേയും കേസെടുത്തിരുന്നു. പരാതിക്കാരനായ കുട്ടി രക്ഷിതാക്കള്‍ക്കൊപ്പമാണ് ആദൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

കേസെടുത്തതിന് പിന്നാലെ മുഹമ്മദ് കുഞ്ഞിയെ മുസ്ലിംലീഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പോഷക സംഘടനകളുടെ ചുമതലയില്‍ നിന്നും നീക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here