ദോഹ: ലോകത്തിലെ ഏറ്റവും മികച്ച വിമാന കമ്പനികളെ പ്രഖ്യാപിച്ചിരിക്കുകയാണ് എയർലൈൻ റേറ്റിങ്സ് ഡോട്ട് കോം. ലോകത്തിലെ ഏറ്റവും മികച്ച 25 വിമാനക്കമ്പനികളുടെ പട്ടികയാണ് കമ്പനി പുറത്തുവിട്ടത്. എയർ ന്യൂസിലാൻഡ് പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചപ്പോൾ ഖത്തർ എയർവേസ് രണ്ടാം സ്ഥാനത്തെത്തി. എത്തിഹാദ്, എമിറേറ്റ്സ് തുടങ്ങി മലയാളികൾ ഉൾപ്പെടെ ആശ്രയിക്കുന്ന വിമാനക്കമ്പനികളെല്ലാം പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
എയർലൈനുകളെ അവരുടെ നൂതനാശയങ്ങൾ, റൂട്ട് നെറ്റ്‌വർക്കുകൾ, സുരക്ഷാ സ്‌കോർ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്ക് ചെയ്തിട്ടുള്ളത്. ഇൻ-ഫ്ലൈറ്റ് വിനോദം, മികച്ച പ്രീമിയം ഇക്കണോമി, വിമാനങ്ങളുടെ കാലപ്പഴക്കം, ലാഭം, നിക്ഷേപം, ഓഫറുകൾ, ഉദ്യോഗസ്ഥരുടെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങളും പരിശോധിച്ചാണ് റാങ്ക് നിശ്ചയിച്ചത്. ഇതിന് പുറമെ യാത്രക്കാരുടെ അവലോകനവും വിലയിരുത്തലിന് വിധേയമാക്കി.
ലോകത്തിലെ ഏറ്റവും മികച്ച 25 വിമാനക്കമ്പനികൾ ഇവയാണ്
-
- എയർ ന്യൂസിലാൻഡ്
- ഖത്തർ എയർവേസ്
- എത്തിഹാദ് എയർവേസ്
- കൊറിയൻ എയർ
- സിംഗപ്പൂർ
- ക്വാണ്ടാസ്
- വിർജിൻ ഓസ്‌ട്രേലിയ / വിർജിൻ അറ്റ്‌ലാന്റിക്
- ഇ.വി.എ എയർ
- കാഥേ പസഫിക് എയർവേസ്
- എമിറേറ്റ്സ്
- ലുഫ്താൻസ / സ്വിസ്
- എസ്.എ.എസ്
- ടി.എ.പി പോർച്ചുഗൽ
- ഓൾ നിപ്പോൺ എയർവേസ്
- ഡെൽറ്റ എയർ ലൈൻസ്
- എയർ കാനഡ
- ബ്രിട്ടീഷ് ഏർവേയ്സ്
- ജെറ്റ് ബ്ലൂ
- ജെ.എ.എൽ
- വിയറ്റ്നാം
- ടർക്കിഷ്
- ഹവായിയൻ
- കെ.എൽ.എം
- അലാസ്ക
- യുണൈറ്റഡ്
മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഖത്തർ എയർവേസ്, എത്തിഹാദ് എയർവേസ്, എമിറേറ്റ്സ് എയർവേസ് എന്നിവയെല്ലാം ആദ്യ പത്തിൽ തന്നെ ഇടം നേടിയിട്ടുണ്ട്. ബജറ്റ് എയർലൈൻ വിഭാഗത്തിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനമെന്ന ബഹുമതി ഫ്ലൈ ദുബായ് നേടി.