Friday, January 24, 2025
Home Latest news സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത ഇടി, എവിടെയാ നിൽക്കുന്നതെന്നുപോലും വിട്ടുപോയി,; കല്യാണവീട്ടിലെ തലമുട്ടൽ ആചാരം കടന്നുപോയെന്ന് നവവധു

സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത ഇടി, എവിടെയാ നിൽക്കുന്നതെന്നുപോലും വിട്ടുപോയി,; കല്യാണവീട്ടിലെ തലമുട്ടൽ ആചാരം കടന്നുപോയെന്ന് നവവധു

0
200

പാലക്കാട് പല്ലശ്സനയിൽ ഒരു കല്യാണവീട്ടിൽ നടന്ന ആചാരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. വരന്‍റെ വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറാനെത്തിയ വധുവിന് തലക്കടിയേറ്റ് കണ്ണും മനസും കലങ്ങിപ്പോയ അവസ്ഥയാണ് ഉണ്ടായത്. അതും വെറുമൊരു പ്രദേശിക ആചാരത്തിന്റെ പേരിൽ. പല്ലശന സ്വദേശിയായ സച്ചിന്‍റെ വിവാഹ ശേഷം വധുവിന്‍റെ ഗൃഹ പ്രവേശന സമയത്താണ് നാട്ടാചാരം എട്ടിന്റെ പണി തന്നത്.

കോഴിക്കോട് മുക്കം സ്വദേശിയാണ് വധുവായ സജ്ല. വിവാഹം കഴിഞ്ഞ് പാലക്കാട് സച്ചിൻഫെ വീട്ടിലെത്തി നിലവിളക്കെടുത്ത് ഗൃഹപ്രവേശം ചെയ്യുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായ തലയ്ക്കിടി. വീട്ടുകാരെ മിസ് ചെയ്ത്, കിളി പോയി ടെന്‍ഷനായി നില്‍ക്കുമ്പോഴാണ് ഇടി വരുന്നത്. ഇടിക്കൂന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. എവിടെയാണ് നിക്കുന്നത് പോലും മനസിലാകാത്ത രീതിയിലായിപ്പോയി ഇടി കിട്ടിയ ശേഷമെന്ന് നവവധി പറഞ്ഞു.

അയല്‍വാസി തന്നെയാണ് ആചാരത്തിന്‍റെ ഭാഗമായുള്ള ഇടി നടപ്പിലാക്കിയത്. ചെറുതായി മുട്ടിക്കുന്നത് പോലെയായിരുന്നില്ല, കടുപ്പത്തിലായിരുന്നു ഇടിയെന്നും സച്ചിനും പറഞ്ഞു.കൊഴപ്പോല്ല കൊഴപ്പോല്ലെന്ന് ചടങ്ങിന് നേതൃത്വം കൊടുക്കുന്നവര്‍ പശ്ചാത്തലത്തില്‍ പറയുന്നുണ്ടെങ്കിലും ഇടിയുടെ ആഘാതം ഇനിയും മാറിയിട്ടില്ലെനും തലയുടെ വേദനയും നീരും മാറിയിട്ടില്ലെന്നുമാണ് ദമ്പതികൾ മാധ്യമങ്ങളോട് പറഞ്ഞത്.

തനിക്ക് നേരിട്ട അവസ്ഥ മറ്റാര്‍ക്കും വരരുതേയെന്നാണ് സജ്ല പ്രതികരിക്കുന്നത്. നവവധു പൊട്ടിക്കരഞ്ഞ് നിലവിളക്ക് എടുക്കുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്നവരും സങ്കടത്തിലായിപ്പോയെന്നും സച്ചിനും പറയുന്നു. ഇടിച്ച ആളുമായി സംസാരിച്ചിരുന്നെന്നനും സച്ചിന്‍ പറയുന്നു. തലമുട്ടല്‍ വീഡിയോ വൈറലായതോടെ തലമുട്ടൽ ആചാരം അനാചാരമാണെന്ന് വിമർശിച്ച് നിരവധിപ്പേർ രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here