ഇന്റർനെറ്റ് വേണ്ട; സാധാരണ ഫോൺ ഉപയോഗിച്ചും യുപിഐ ഇടപാടുകൾ നടത്താം; പുതിയ സേവനവുമായി ഈ ബാങ്ക്

0
192

സ്മാർട് ഫോണില്ലാത്തവർക്കും  യുപിഐ ഇടപാട് ഈസിയായി നടത്താനുള്ള സംവിധാനവുമായി പൊതുമേഖലാ ബാങ്കായ പിഎൻബി.   ഇന്റർനെറ്റ് ഇല്ലാതെ സാധാരണ   ഫോൺ ഉപയോഗിച്ച് പണമിടപാട് നടത്താനുള്ള പുതിയ സേവനം ആണ്  പഞ്ചാബ് നാഷണൽ ബാങ്ക് അവതരിപ്പിച്ചത്.  പണമിടപാട് നടത്താനും ബാങ്ക് ബാലൻസ് അറിയാനുമെല്ലാം ഇനിമുതൽ ‘യുപിഐ 123പേ’ (UPI 123PAY) സേവനം ഉപയോഗിക്കാം. ഐവിആർ അധിഷ്ഠിത യുപിഐ സൊല്യൂഷൻ അവതരിപ്പിക്കുന്ന ആദ്യത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്.

യുപിഐ 123 പേ

സാധാരണ രീതിയിൽ സ്മാർട് ഫോണുകളിലൂടെ മാത്രമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് സൗകര്യം ലഭ്യമാവുകയുള്ളു. ഇതിന് മികച്ച ഇന്റ്‍നെറ്റ് കണക്ടിവിറ്റി കൂടി ആവശ്യമാണ്. എന്നാൽ ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസിനെ അടിസ്ഥാനമാക്കിയുള്ള യുപിഐ 123 പേ സംവിധാനം പ്രകാരം ഇന്റർനെറ്റ് കണക്ടിവിറ്റി കുറഞ്ഞ സ്ഥലങ്ങളിലുള്ളവർക്കും,  ഏത് ഫോൺ ഉപയോക്താക്കൾക്കും യുപിഐ ഇടപാടുകൾ സുഗമമായി നടത്താം.

ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗവും  ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. സ്മാർട്ട്ഫോണുകളും ഇന്റർനെറ്റ് കണക്റ്റിവിറ്റി സൗകര്യവുമില്ലാത്ത ഗ്രാമീണർക്ക് കൂടി സഹായകരമാകുന്നതിന് വേണ്ടിയും, അത്തരം ആളുകളെക്കൂടി ഡിജിറ്റൽ  പണമിടപാടിന്റെ ഭാഗമാക്കുന്നതിന്റെയും ഭാഗമായാണ്  യുപിഐ 123 പേ സംവിധാനം അവതരിപ്പിച്ചതെന്നുമാണ് ബാങ്ക് വ്യക്തമാക്കുന്നത്.  ഇത് വഴി ഏത് ഫോണും കൈവശമുള്ളവർക്കും ഇന്ത്യയിൽ എവിടെ നിന്നും യുപിഐ വഴി പേയ്‌മെന്റുകൾ നടത്താം.

യുപിഐ 123 പേ സംവിധാനം  ഉപയോഗിക്കും വിധം

ആദ്യം -ബാങ്കിന്റെ ഐവിആർ നമ്പർ ആയ 9188-123-123 ഡയൽ ചെയ്യുക

പണം അയക്കേണ്ട  ഗുണഭോക്താവിനെ തിരഞ്ഞെടുക്കുക

ഇടപാട് സ്ഥിരീകരിക്കുക

യുപിഐ 123 പേ വഴി  ഉപഭോക്താവിന് ഇഷ്ടപ്പെട്ട ഭാഷ തെരഞ്ഞെടുത്ത് ഇടപാട് നടത്താനുള്ള സംവിധാനവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here