ബൈക്കില്‍ ഏഴു കുട്ടികളുമായി യാത്ര; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

0
223

ബൈക്കില്‍ ഏഴു കുട്ടികളുമായി യാത്ര നടത്തിയതിന് യുവാവിനെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. കുറ്റകരമായ നരഹത്യ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. ബൈക്കിന്റെ മുന്നില്‍ രണ്ട് കുട്ടികളെ നില്‍ക്കുന്നതും ഇയാളുടെ പുറകില്‍ മൂന്ന് കുട്ടികള്‍ ഇരിക്കുന്നതും മറ്റ് രണ്ടുപേര്‍ പിന്നില്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഇയാള്‍ കുട്ടികളുമായി ബൈക്കില്‍ സഞ്ചരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.

ഇയാളുടെ കുറ്റകരമായ ഡ്രൈവിങ്ങിനെതിരെ സമൂഹ മാധ്യമത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹെല്‍മെറ്റ് ധരിക്കാതെയാണ് ഇയാള്‍ ബൈക്ക് ഓടിക്കുന്നതെന്നും വീഡിയോയില്‍ വ്യക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here