റോഡ് ക്യാമറയിൽ കുടുങ്ങി 49,317 പേർ; രണ്ടാംദിവസം കേസുകളിൽ വർധന

0
175

തിരുവനന്തപുരം ∙ സംസ്ഥാനത്ത് റോഡ് ക്യാമറയിൽ നിയമലംഘനത്തിനു കുടുങ്ങിയത് അരലക്ഷത്തോളം പേർ. ക്യാമറ ദൃശ്യങ്ങൾ നോക്കി പിഴയീടാക്കാൻ തുടങ്ങിയ രണ്ടാം ദിനമായ ചൊവ്വാഴ്‌ച 49,317 ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി. ചൊവ്വാഴ്‌ച അര്‍ധരാത്രി 12 മുതല്‍ വൈകിട്ട് 5 വരെയുള്ള കണക്കാണിത്.

ചൊവ്വാഴ്ച ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്‌ തിരുവനന്തപുരത്താണ്‌– 8454. കുറവ് ആലപ്പുഴയിൽ– 1252. കൊല്ലം (6301), പത്തനംതിട്ട (1772), കോട്ടയം (2425), ഇടുക്കി (1844), എറണാകുളം (5427), തൃശൂര്‍ (4684), പാലക്കാട് (2942), മലപ്പുറം (4212), കോഴിക്കോട് (2686), വയനാട് (1531), കണ്ണൂര്‍ (3708), കാസര്‍കോട് (2079) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.
ക്യാമറ പ്രവർത്തനം തുടങ്ങിയ ശേഷം കണ്ടെത്തിയ ആകെ നിയമലംഘനങ്ങൾ 80,000 കടന്നു.

തിങ്കളാ‍ഴ്ച രാവിലെ 8 മുതലാണ് റോഡ് ക്യാമറ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ആരംഭിച്ചത്. 726 ക്യാമറകളിൽ 692 എണ്ണം പ്രവർത്തിക്കുന്നുണ്ട്. ആദ്യദിനത്തിൽ കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്– 4776 പേർ. തിരുവനന്തപുരം (4362), പത്തനംതിട്ട (1177), ആലപ്പുഴ (1288), കോട്ടയം (2194), ഇടുക്കി (1483), എറണാകുളം (1889), തൃശൂർ (3995), പാലക്കാട് (1007), മലപ്പുറം (545), കോഴിക്കോട് (1550), വയനാട് (1146), കണ്ണൂർ (2437), കാസർകോട് (1040) എന്നിങ്ങനെയായിരുന്നു വൈകിട്ട് 5 വരെ ലഭ്യമായ കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here