എ.ഐ ക്യാമറ വഴി ഇന്ന് കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ

0
261

തിരുവനന്തപുരം: എ.ഐ ക്യാമറ വഴി ആദ്യ ദിവസം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ. ഇന്ന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയുള്ള കണക്കാണ് ഇത്. ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് അഞ്ച് മണിവരെ കണ്ടെത്തിയത്.

തിരുവനന്തപുരം-4362, പത്തനംതിട്ട-1177, ആലപ്പുഴ-1288, കോട്ടയം-2194, ഇടുക്കി-1483, എറണാകുളം-1889, തൃശൂർ-3995, പാലക്കാട്-1007, കോഴിക്കോട്-1550, വയനാട്-1146, കണ്ണൂർ-2437, കാസർകോട്-1040 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ. ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് നാളെ മുതൽ നോട്ടീസ് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here