സ്കൂളിൽ പോകാൻ ഫിറ്റ് അല്ല; 4 വാഹനങ്ങൾക്ക് പിഴ

0
164

മഞ്ചേശ്വരം ∙ സ്കൂൾ മാനദണ്ഡങ്ങൾ പാലിക്കാതെയും ഫിറ്റ്നസ് ഇല്ലാതെയും നികുതിയും ഇൻഷുറൻസും അടയ്ക്കാതെയും ഓടിയ വാഹനങ്ങൾ മോട്ടർ വാഹന വകുപ്പ് പിടികൂടി. സ്കൂൾ തുറന്നു ദിവസങ്ങളായിട്ടും രേഖകളില്ലാതെ ഓടിയ വാഹനങ്ങളാണ് എൻഫോഴ്സ്മെന്റ് ആർടിഒ എം.ടി.ഡേവിഡിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 4 വാഹനങ്ങൾ പിടികൂടി 26000 രൂപ പിഴ ചുമത്തി. ഇതിനു പുറമേ രേഖകളില്ലാതെ കർണാടകയിൽ നിന്നെത്തിയ സ്കൂൾ വാഹനം പിടികൂടി മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.

Also Read:ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിനെ വാനിടിച്ച് കൊന്നു, ഭാവി വാഗ്ദാനത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങി ക്രിക്കറ്റ് ലോകം

മഞ്ചേശ്വരം ഭാഗങ്ങളിലെ സ്കൂൾ വാഹനങ്ങളാണു പിടികൂടിയത്. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ധനീഷ്, അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ അരുൺ രാജ്, എം.സുധീഷ് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി. അധ്യയന വർഷം ആരംഭിക്കുന്നതിന‌ു മുന്നോടിയായി ജില്ലയിലെ സ്കൂൾ ബസ് പരിശോധനകളും ഡ്രൈവർക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തിയിരുന്നു. പരിശോധനയ്ക്ക് എത്താത്ത വാഹനങ്ങളാണു നിലവിൽ ഈ രീതിയിൽ സർവീസ് നടത്തുന്നതെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here