തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക്. കടുത്ത അവഗണനയാണ് തനിക്ക് ബി.ജെ.പിയില്‍ നിന്നുണ്ടായതെന്നും അത് താങ്ങാന്‍ കഴിയാത്തതാണെന്നും ബി.ജെ.പി സംസ്ഥാന സമിതി അംഗമായ രാജസേനന്‍ പറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ തെരകൈയില്‍നിന്ന് പണമെടുത്താണ് ചെലവാക്കിയത്. പണം തിരിച്ചു നല്‍കിയില്ല. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തു. രാജസേനന്‍ ചൂണ്ടിക്കാട്ടി.
അതേ സമയം ബി.ജെ.പിയില്‍ പോയതോടെ സിനിമയിലെ സുഹൃത്തുക്കള്‍ തന്നില്‍നിന്ന് അകന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.ഡിയെ പേടിക്കാന്‍ തന്റെ കൈയില്‍ അത്രയും പണമില്ലെന്നും അദ്ദേഹം പറഞ്ഞു. കലാരംഗത്ത് ഒന്നുകൂടി സജീവമാകണം. കലാകാരന്മാര്‍ക്ക് കൂടുതല്‍ അംഗീകാരം നല്‍കുന്ന പാര്‍ട്ടിയാണ് സി.പി.എം കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ ബി.ജെ.പി അവസരം തന്നില്ല. പഴയ സി.പി.എമ്മുകാരനാണ് ഞാന്‍. മനസുകൊണ്ട് സി.പി.എമ്മിനൊപ്പമാണെന്നും രാജസേനന്‍ പറഞ്ഞു.
അതെ സമയം എ.കെ.ജി സെന്ററില്‍ സിപി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി രാജസേനന്‍ കൂടിക്കാഴ്ച നടത്തി. രാജസേനനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.