തീവണ്ടി ദുരന്തം: റെയില്‍വെ എന്‍ജിനിയറെയും കുടുംബത്തെയും കാണാനില്ല, വീട് സീല്‍ചെയ്ത് CBI

0
239

ഭുവനേശ്വർ: ബാലസോർ തീവണ്ടി അപകടവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം പുരോ​ഗമിക്കുന്നതിനിടെ റെയില്‍വേ ജൂനിയർ എന്‍ജിനിയറുടെ വീട് സീൽ ചെയ്ത് CBI ഉദ്യോ​ഗസ്ഥർ. സിഗ്നൽ ജൂനിയർ എഞ്ചിനിയര്‍ അമീർ ഖാന്റെ വാടക വീടാണ് ഉദ്യോ​ഗസ്ഥർ സീൽ ചെയ്തത്.

തിങ്കളാഴ്ച അന്വേഷണ ചുമതലയുള്ള സിബിഐ സംഘം അമീർ ഖാന്റെ വീട്ടിലെത്തിയിരുന്നു. തുടർന്ന് വീട് പൂട്ടിക്കിടക്കുന്നതായി കണ്ടെത്തിയ സംഘം അദ്ദേഹത്തിന്റെ വീട് സീൽ ചെയ്യുകയായിരുന്നു. രണ്ട് സിബിഐ ഉദ്യോ​ഗസ്ഥർ ഇദ്ദേഹത്തിന്റെ വീട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇയാളെ ഇതിന് മുൻപ് സിബിഐ ചോദ്യം ചെയ്തതായും സൂചനയുണ്ട്.

292 യാത്രക്കാരുടെ മരണത്തിന് കാരണമായ ബഹനാഗയിലെ ദുരന്തത്തിന് ശേഷം അമീറും കുടുംബവും വാടകവീട് വിട്ട് പോയതായാണ് വിവരം. അതേസമയം ബഹനാ​ഗ സ്റ്റേഷൻ മാസ്റ്ററെ വീടും അന്വേഷണത്തിന്റെ ഭാ​ഗമായി സി.ബി.ഐ സംഘം സന്ദർശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here