നാട്ടിലേക്ക് തിരിക്കാനിരുന്ന പ്രവാസി കുടുംബത്തിന്റെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും കവർന്നു

0
177
Panning shot of a thief dressed in dark clothes inserting a screwdriver into the door lock and breaking it. The alarm goes off, the car lights begin to flash and he sits into the car prepared to drive away.

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് തിരിക്കാനിരുന്ന പ്രവാസി കുടുംബത്തിന്റെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും കവര്‍ച്ച ചെയ്യപ്പെട്ടു. മംഗളൂരു പുത്തൂര്‍ സ്വദേശി ഉബൈദുല്ലയുടെ കുടുംബത്തിന്റെ യാത്ര മുടങ്ങിയത്. വാഹനം നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് മൂന്ന് പാസ്‌പോര്‍ട്ടുകളും ആധാര്‍ കാര്‍ഡ്, ബാങ്ക് കാര്‍ഡ് തുടങ്ങിയ രേഖകളും പണവും സ്വര്‍ണ്ണവും നഷ്ടമായത്.

Also Read:ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ തീയതി പുറത്ത്

ഏതാനും ദിവസം മുമ്പ് രാത്രി പത്തു മണിക്ക് ഖമീസ് സൂഖിലെ മഖ്‍ബറക്കടുത്ത് വാഹനം നിര്‍ത്തി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു ഇവര്‍. സാപ്‌കോ സ്റ്റാന്റില്‍ നിന്ന് പത്തരയ്ക്കുള്ള ബസില്‍ ജിദ്ദയിലേയ്ക്ക് പുറപ്പെടാനിരുന്ന ഇവര്‍ വെള്ളിയാഴ്ച രാത്രി ജിദ്ദയില്‍നിന്ന് നാട്ടിലേയ്ക്ക് യാത്ര തിരിക്കേണ്ടതായിരുന്നു.

വ്യാജ താക്കോലുപയോഗിച്ചാണ് കവര്‍ച്ച നടത്തിയത്. നാട്ടിലെ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഒരു കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ചിട്ടുള്ളതായി മനസിലായിട്ടുണ്ട്. ഉബൈദുല്ലയുടെ ഭാര്യ സാഹിറയും രണ്ട് മക്കളും വിസിറ്റ് വിസയില്‍ രണ്ട് മാസം മുന്‍പാണ് സൗദിയില്‍ എത്തിയത്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ അംഗം ഹനീഫ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here