ഏകീകൃത സിവിൽ നിയമം: ജനങ്ങളിൽ നിന്ന് അഭിപ്രായം തേടി ദേശീയ നിയമ കമ്മീഷൻ

0
147

ദില്ലി: ഏകീകൃത സിവിൽ നിയമത്തിൽ ജനങ്ങളിൽ നിന്ന് അഭിപ്രായം തേടി ദേശീയ നിയമ കമ്മീഷൻ. മുപ്പത് ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാനാണ് നിർദ്ദേശമുള്ളത്. ജനങ്ങൾക്കും മതസംഘടനകൾക്കും നിലപാട് അറിയിക്കാനും കഴിയും. വിഷയം നേരത്തെ കേന്ദ്ര സർക്കാർ നിയമ കമ്മീഷന് വിട്ടിരുന്നു. ഇതിലൂടെ ഏകീകൃത സിവിൽ നിയമത്തിനുള്ള നടപടികൾ സജീവമാക്കുകയാണ് കേന്ദ്ര നിയമ കമ്മീഷൻ.

2016 -ല്‍ ഒന്നാം മോദി സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് രൂപീകരിക്കുന്നതിനെപ്പറ്റി പഠിക്കാന്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. 2018 -ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏകീകൃത സിവില്‍ കോഡ് രൂപീകരിക്കുന്നതിന് പകരം വ്യക്തി നിയമങ്ങളിലെ വിവേചനങ്ങള്‍ കണ്ടെത്തി ഭേദഗതി ചെയ്യുക എന്ന നിര്‍ദേശമാണ് കമ്മീഷന്‍ മുന്നോട്ടു വെച്ചത്. വിവാഹ പ്രായം 18 ആയി ഏകീകരിക്കുക, വിവാഹ മോചനത്തിനുളള നിയമങ്ങള്‍ ലഘൂകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നിലവിലുള്ള ഏക സംസ്ഥാനം ഗോവയാണ്. ഉത്തരാഖണ്ഡ് പഠനത്തിനായി സമിതി രൂപീകരിച്ചു, ഗുജറാത്തിൽ നടപടികൾ പ്രാഥമിക ഘട്ടത്തിലാണ്. അതേസമയം, ബിജെപിയുടെയും RSS -ന്റെയും രാഷ്ട്രീയ താൽപര്യങ്ങൾ ഇതിൽ സ്വാധീനമുണ്ടാക്കും എന്ന ആശങ്ക ന്യൂനപക്ഷങ്ങൾക്ക് ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here