വിദ്യാര്‍ത്ഥിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസില്‍ വഴിത്തിരിവ്; പിടിയിലായത് കൊലക്കേസ് പ്രതി

0
218

ബിരുദ വിദ്യാര്‍ത്ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസില്‍ വഴിത്തിരിവ്.  പിടിയിലായ കല്‍പ്പറ്റ സ്വദേശി ജിനാഫ്, പന്തിരിക്കര ഇര്‍ഷാദ് വധക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയശേഷം  കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ കേസിലെ ഏഴാം പ്രതിയാണ് ജിനാഫ്.

താമരശ്ശേരിയില്‍ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്നു നല്‍കി കാറില്‍ കയറ്റി എറണാകുളമടക്കം സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും, തുടര്‍ന്ന് ജിനാഫ് താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഒളിവിലായിരുന്ന ജിനാഫിനെ തനിഴ് നാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

കേളേജിന് സമീപത്ത് പെയിന്‍ ഗസ്റ്റായി താമസിക്കുകയായിരുന്ന പെണ്‍കുട്ടി വീട്ടിലേക്കെന്നു പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങി തിരിച്ചെത്താഞ്ഞതോടെ ഹോസ്റ്റല്‍ അധികൃതര്‍ വീട്ടില്‍ ബന്ധപ്പെടുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ രക്ഷിതാവ് പൊലീസില്‍ പരാതി നല്‍കി. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കഴിഞ്ഞ വ്യാഴാഴ്ച താമരശ്ശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയിലാണ് ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിക്കുന്നത്. പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here