Viral video: പറന്ന് 30മിനിറ്റ്, വിമാനത്തിന്റെ എമർജൻസി ഡോര്‍ തുറന്നു, ആഞ്ഞടിച്ച് കാറ്റ്, ഭയപ്പെടുത്തുന്ന വീഡിയോ

0
462

വിമാനത്തിൽ കയറുമ്പോൾ കുറേ അധികം സുരക്ഷാ മാനദണ്ഡങ്ങളുണ്ട്, അത് പാലിച്ച് വേണം യാത്ര ചെയ്യാൻ. അത് എയർപോർട്ട് മുതൽ ആരംഭിച്ച് തുടങ്ങും. എന്നാൽ, അറിയാതെ ചില അപകടങ്ങളും വിമാനയാത്രകളിൽ സംഭവിക്കാറുണ്ട്. അങ്ങനെ ഒരു അപകടം കഴിഞ്ഞ ദിവസം ബ്രസീലിലും ഉണ്ടായി. എന്നാൽ, ആളുകൾ പരിക്കുകളൊന്നും ഏൽക്കാതെ രക്ഷപ്പെട്ടത് ആശ്വാസമായി.

 

ബ്രസീലിന് മുകളിലൂടെ പറക്കുകയായിരുന്നു വിമാനം. പെട്ടെന്നാണ് തീരെ പ്രതീക്ഷിക്കാത്ത ഒരു സംഭവമുണ്ടായത്. അപ്രതീക്ഷിതമായി വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നു പോയി. സാവോ ലൂയിസിൽ നിന്ന് സാൽവഡോറിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. വിമാനം യാത്ര തുടങ്ങി ഏകദേശം 30 മിനിറ്റിനുള്ളിലായിരുന്നു ഈ ഭയപ്പെടുത്തുന്ന സംഭവം നടന്നത്. മുഴുവൻ സംഭവവും ക്യാമറയിൽ പതിഞ്ഞു.

പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ബ്രസീലിൽ നിന്നുള്ള ജനപ്രിയ ഗായകനായ ടിയറിയും വിമാനത്തിൽ യാത്ര ചെയ്യുന്നവരിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. എമർജൻസി വിൻഡോ തുറക്കുന്നതും വിമാനത്തിലേക്ക് കാറ്റ് ആഞ്ഞടിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. കാണുന്ന ആരെയും ഭയപ്പെടുത്തുന്ന തരത്തിലുള്ളതാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ എന്ന കാര്യത്തിൽ സംശയമില്ല.

ബ്രേക്കിങ് ആവിയേഷൻ ന്യൂസ് ആൻഡ് വീഡിയോസും പ്രസ്തുത വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഫ്ലൈറ്റിന്റെ ഡോര്‍ തുറന്നതിന് ശേഷം ബ്രസീലിയൻ ഗായകനും ഗാനരചയിതാവുമായ ടിയറി സഞ്ചരിച്ച വിമാനം സാവോ ലൂയിസ് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുന്നു എന്നും അടിക്കുറിപ്പായി കുറിച്ചിട്ടുണ്ട്.

 

 

വളരെ പെട്ടെന്നാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഒരാൾ കുറിച്ചത്, വിമാനത്തിൽ എല്ലാവരും വളരെ ശാന്തരായിരുന്നത് കണ്ട് താൻ ഞെട്ടിപ്പോയി എന്നാണ്. സമാനമായ അഭിപ്രായങ്ങൾ പലരും കുറിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here