കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മൃതദേഹം ആറാം നിലയില്‍ നിന്ന് ചുമന്നിറക്കി,ലിഫ്റ്റ് കേടായിട്ട് മൂന്ന് മാസം

0
141

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായി ഉണ്ടായ ദുരിതത്തിന് അറുതിയില്ല. രോഗിയുടെ മൃതദേഹം വീണ്ടും ചുമന്ന് ഇറക്കി. ബേക്കല്‍ സ്വദേശി രമേശന്‍റെ മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേര‍്ന്ന് ആറാം നിലയില്‍ നിന്ന് ചുമന്ന് ഇറക്കിയത്. ആശുപത്രിയിലെ പ്രധാന ലിഫ്റ്റ് കേടായിട്ട് മൂ്ന്ന് മാസം പിന്നിട്ടിട്ടും ഇതുവരെ നന്നാക്കിയിട്ടില്ല. ലിഫ്റ്റ് നന്നാക്കുന്നതില്‍ മെല്ലപ്പോക്കെന്നാണ് പരാതി. ലിഫ്റ്റ് നന്നാക്കുമ്പോള്‍ മാറ്റാനുള്ള യന്ത്രഭാഗങ്ങളെല്ലാം എത്തിച്ചിട്ടുണ്ടെന്നും പ്രവൃത്തികള്‍ ഉടന്‍ തുടങ്ങുമെന്നുമാണ് അധികൃതരുടെ വിശദീകരണം.ലിഫ്റ്റ് നന്നാക്കാന്‍ വൈകിയത് സംബന്ധിച്ച് ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആരോഗ്യ വിഭാഗം വിജിലന്‍സും ലീഗല്‍ സര്‍വീസസ് അഥോറിറ്റിയും അടക്കമുള്ളവ ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here