ട്രെയ്ന്‍ ദുരന്ത ബാധിതര്‍ക്ക് പത്തു കോടി സഹായധനമായി അനുവദിക്കണം; റെയില്‍വേ മന്ത്രിക്ക് കത്തുമായി തട്ടിപ്പ് കേസ് പ്രതി സുകേഷ്

0
165

ഒഡിഷ ട്രെയ്ന്‍ ദുരന്ത ബാധിതര്‍ക്ക് പത്തു കോടി രൂപ സഹായധനമായി നല്‍കാന്‍ തന്നെ അനുവദിക്കണമെന്ന് തട്ടിപ്പ് കേസ് പ്രതി സുകാഷ് ചന്ദ്രശേഖര്‍. നിയമപരമായി താന്‍ സമ്പാദിച്ച പണത്തില്‍ നിന്നാണ് ഈ സംഭാവനയെന്ന് പറഞ്ഞ് സുകാഷ് റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി.

ചലച്ചിത്രതാരങ്ങള്‍, രാഷ്ട്രീയ ബിസിനസ് പ്രമുഖര്‍ എന്നിവരില്‍ നിന്ന് ശതകോടികള്‍ തട്ടിച്ച കേസിലെ പ്രതിയാണ് സുകാഷ്. താന്‍ നല്‍കുന്ന പണം ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കണമെന്ന് പറഞ്ഞു കൊണ്ടാണ് മന്ത്രി അശ്വിനി വൈഷ്ണവിന് സുകാഷ് കത്തയച്ച്.

അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ് ട്രെയ്ന്‍ ദുരന്തമെന്നും തന്നെ വല്ലാതെ ബാധിച്ചുവെന്നുമാണ് സുകാഷ് പറയുന്നത്. ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയിലാണ് ദുരന്തബാധിതരെ സഹായിക്കാനുള്ള സര്‍ക്കാരിന്റെ ഉദ്യമത്തോടൊപ്പം താന്‍ പങ്കാളിയാകുന്നത് എന്നാണ് സുകാഷ് പറയുന്നത്.

ശാരദാ ഫൗണ്ടേഷന്‍, ചന്ദ്രശേഖര്‍ കാന്‍സര്‍ ഫൗണ്ടേഷന്‍, എല്‍എസ് ഫൗണ്ടേഷന്‍ തുടങ്ങി താന്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here