തെരുവുനായ ശല്യം രൂക്ഷം എസ് വൈ എസ് പള്ളിക്കര സർക്കിൾ കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി

0
108

പള്ളിക്കര: സംസ്ഥാനത്ത് തെരുവുനായകളുടെ ശല്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സാധാരണ മനുഷ്യരുടെ ജീവനു ഭീഷണിയും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമായ നിലക്ക് തെരുവ് നായകളെ നിയന്ത്രിക്കുക മനുഷ്യജീവൻ രക്ഷിക്കുക എന്ന പ്രമേയത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി മുഴുവൻ പഞ്ചായത്തുകളിലും നിവേദനം കൊടുക്കുന്നതിന്റെ ഭാഗമായി എസ് വൈ എസ് പള്ളിക്കര സർക്കിൾ കമ്മിറ്റിയും പള്ളിക്കര പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.

എസ് വൈ എസ് ഉദുമ സോൺ സെക്രട്ടറി ഇല്യാസ് തൊട്ടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത് പള്ളിക്കര സർക്കിൾ സെക്രട്ടറി ഹനീഫ കെ വി ,എസ് വൈ എസ് പള്ളിക്കര സർക്കിൾ പ്രസിഡണ്ട് നൂറുദ്ദീൻ സഖാഫി ,സെക്രട്ടറി ഇംതിയാസ് പൂച്ചക്കാട് സെക്രട്ടറിമാരായ നൗഷാദ് കടപ്പുറം,ഫൈസൽ എസ് വൈ എസ് പള്ളിക്കര സർക്കിൾ സ്വാന്തനം കോഡിനേറ്റർ ജബ്ബാർ ജൗഹരി എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here