ദക്ഷിണകന്നഡ ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷത്തിനിടെ കൊല ചെയ്യപ്പെട്ട നാലുപേരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപ വീതം അനുവദിച്ചു

0
334

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ വര്‍ഗീയസംഘര്‍ഷത്തിനിടെ കൊല ചെയ്യപ്പെട്ട നാല് പേരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 25 ലക്ഷം രൂപ വീതം അനുവദിച്ചു.

ബെല്ലാരെയിലെ മസൂദ് 2022 ജൂലൈ 19നും മംഗലപേട്ടയിലെ മുഹമ്മദ് ഫാസില്‍ 2022 ജൂലൈ 28നും കാട്ടിപ്പള്ളയിലെ അബ്ദുല്‍ ജലീല്‍ 2022 ഡിസംബര്‍ 24നും കാട്ടിപ്പള്ളയിലെ ദീപക് റാവു 2018 ജനുവരി 3നുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബങ്ങള്‍ക്കാണ് ധനസഹായം അനുവദിച്ചത്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഡിജിപി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നഷ്ടപരിഹാരത്തിന് നടപടി സ്വീകരിച്ചത്. ജൂണ്‍ 19ന് നഷ്ടപരിഹാര ചെക്ക് കൈപ്പറ്റാന്‍ ഇരകളുടെ കുടുംബങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here