മലപ്പുറത്ത് നേരിയ ഭൂചലനം; അസാധാരണ ശബ്ദവും കേട്ടെന്ന് പ്രദേശവാസികൾ

0
193

മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാത്രി 8.10ഓടെയാണ് കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾപറമ്പ്, വാറങ്കോട്, താമരക്കുഴി, മേൽമുറി തുടങ്ങിയ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞത്. ഭൂചലനം അനുഭവപ്പെട്ടവർ അയൽവാസികൾക്കും മറ്റു സമീപപ്രദേശങ്ങളിലേക്കും വിവരം കൈമാറിയപ്പോഴാണ് വിവിധ ഭാഗങ്ങളിൽ സമാന അനുഭവം ഉണ്ടായതായി വ്യക്തമായത്. അസാധരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായാണ് ഈ പ്രദേശത്തുള്ളവർ പറയുന്നത്. എന്നാൽ മറ്റു കാര്യമായ പ്രശ്‌നങ്ങളൊന്നും ഇവിടങ്ങളിൽ ഉണ്ടായിട്ടില്ല. സംഭവത്തിൽ ഭയപ്പെടാനില്ലെന്ന് റവന്യു വകുപ്പ് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here